ദുബൈ വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായി ഇന്ത്യയുടെ നോട്ട് പിൻവലിക്കൽ
text_fieldsദുബൈ: 2020 ആകുേമ്പാഴെക്കും 20 മില്യൺ വിനോദ സഞ്ചാരികളെന്ന ദുബൈയുടെ ലക്ഷ്യത്തിന് തിരിച്ചടിയായി ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ്. നോട്ട് പിൻവലിക്കലടക്കമുള്ള തീരുമാനങ്ങളാണ് ഇന്ത്യൻ സഞ്ചാരികൾ കുറയുന്നതിന് കാരണം. തിരിച്ചടി മറികടക്കാൻ മറ്റ് രാജ്യങ്ങിളിലെ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദുബൈ വിനോദസഞ്ചാര കോർപ്പറേഷൻ സി.ഇ.ഒ ഇസാം കാസിം ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സൗദി അറേബ്യയിലെ സമ്പദ്വ്യവസ്ഥയിലുണ്ടായ പ്രശ്നങ്ങളും ദുബൈയിലെ വിനോദസഞ്ചാര രംഗത്തിന് തിരിച്ചടിയുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. ദുബൈയിലേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത് ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമാണ്. 2016ൽ ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ആദ്യഘട്ടത്തിൽ വർധന രേഖപ്പെടുത്തിയെങ്കിലും വർഷവസാനം ഉണ്ടായ നോട്ട് പിൻവലിക്കൽ മൂലം സഞ്ചാരികളുടെ എണ്ണം കുറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്നതായും കാസിം ചൂണ്ടിക്കാട്ടി. 5.4 ലക്ഷം സഞ്ചാരികളാണ് ചൈനയിൽ നിന്ന് എത്തിയത്. മുൻ വർഷം ഇത് 4.5 ലക്ഷം മാത്രമായിരുന്നു. അതുപോലെ തന്നെ റഷ്യൻ സഞ്ചാരികളും കൂടുതലായി ദുബൈയിലേക്ക് എത്താൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് ദുബൈ വിനോദസഞ്ചാര വകുപ്പ് ലക്ഷ്യമിടുന്നത്. യാത്രികർക്ക് കുറഞ്ഞ ചിലവിൽ താമസ സൗകര്യമൊരുക്കുന്നതിനായി കൂടുതൽ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾ തുടങ്ങുമെന്ന് കാസിം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.