ദ്വാരക ദാസ് ഇൻറർനാഷനൽ വെട്ടിച്ചത് 389 കോടി
text_fieldsന്യൂഡൽഹി: പ്രമുഖ ആഭരണ കയറ്റുമതി കമ്പനിയായ ദ്വാരക ദാസ് ഇൻറർനാഷനലിനെ കടം തിരിച്ചടക്കുന്നതിൽ മനപ്പൂർവം വീഴ്ചവരുത്തിയ കമ്പനിയായി 2014ൽതന്നെ പ്രഖ്യാപിച്ചിരുന്നുവെന്നും ഇക്കാര്യം സി.ബി.െഎയെയും റിസർവ് ബാങ്കിനെയും അറിയിച്ചിരുന്നുവെന്നും ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ് (ഒ.ബി.സി). 389.85 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് ദ്വാരക നടത്തിയതെന്നും ഒ.ബി.സി അറിയിച്ചു.
2007 മുതൽ 12 വരെയുള്ള കാലയളവിൽ ഒ.ബി.സിയിൽനിന്ന് നിരവധി വായ്പാ സൗകര്യങ്ങൾ കമ്പനി നേടിയെടുത്തിരുന്നു. സ്വർണവും രത്നങ്ങളും മറ്റും വാങ്ങുന്നിടത്തും കൈമാറ്റം ചെയ്യുന്നിടത്തും അടക്കം ഒ.ബി.സിയുടെ ജാമ്യപത്രം ദുരുപയോഗം ചെയ്തായിരുന്നു ഇത്. തുടർന്ന്, കമ്പനിക്കെതിരെ സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സഭ്യ സേത്, റീത്ത സേത്ത്, കൃഷ്ണ കുമാർ സിങ്, രവി സിങ് എന്നീ നാലു ഡയറക്ടർമാർക്കെതിരെയും ഇവരുടെതന്നെ മറ്റൊരു കമ്പനിയായ ദ്വാരക ദാസ് സേത്തിനെതിരെയും കേസ് എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.