ഇ-കോമേഴ്സ് സേവനം വീണ്ടും തുടങ്ങാൻ കമ്പനികൾ; അവശ്യവസ്തുക്കൾ അല്ലാത്തതിൽ അവ്യക്തത
text_fieldsന്യൂഡൽഹി: ഏപ്രിൽ 20ന് ശേഷം ലോക്ഡൗണിൽ ഇളവ് നൽകുന്ന മേഖലകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ സേവനം പുനഃരാര ംഭിക്കാനൊരുങ്ങി രാജ്യത്തെ ഇ-കോമേഴ്സ് കമ്പനികൾ. ഇതുമായി ബന്ധപ്പെട്ട പുറത്തിറക്കിയ ഉത്തരവിൽ ഇ-കോമേഴ്സ് കമ്പനികൾക്ക് പ്രവർത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പൂർണമായ തോതിലുള്ള പ്രവർത്തന അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിൽ വ്യക്തത വരുത്താനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുകയാണെന്ന് ഇ-കോമേഴ്സ് കമ്പനികൾ അറിയിച്ചു.
ഇക്കാര്യത്തിൽ വ്യക്തതക്കായി ഫിക്കി, നാസ്കോം തുടങ്ങിയ സംഘടനകളേയും സമീപിച്ചിട്ടുണ്ട്. ഇവർ വഴി കേന്ദ്രസർക്കാറിനെ സമീപിക്കാനാണ് ശ്രമം.
സർക്കാർ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന കാൾ സെൻറർ കമ്പനികൾ, കൊറിയർ സർവീസ്, ഇ-കോമേഴ്സ് കമ്പനികൾ എന്നിവക്ക് പ്രവർത്തിക്കാൻ അനുമതി നൽകുമെന്നാണ് ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കോവിഡ് ഹോട്ട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളിലാണ് പ്രവർത്തനാനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.