മിനിട്ടുകൾക്കകം ഇ-പാൻ നൽകാൻ ആദായനികുതി വകുപ്പ്
text_fieldsന്യൂഡൽഹി: എളുപ്പത്തിൽ പാൻ ലഭിക്കാനായി ഇ-പാൻ സേവനത്തിന് തുടക്കം കുറിച്ച് ആദായനികുതി വകുപ്പ്. ആദായ നികുതി വകുപ്പിെൻറ പോർട്ടലിൽ ലോഗ് ഇൻ ചെയ്ത് ഇ-പാൻ സംവിധാനം ഉപയോഗപ്പെടുത്താനാവും. വ്യക്തികൾക്ക് മാത്രമാവും പുതിയ സേവനം ആസ്വദിക്കാനാവുക. ഹിന്ദു അൺഡിവൈഡഡ് ഫാമിലി, സ്ഥാപനങ്ങൾ, ട്രസ്റ്റ്, കമ്പനികൾ എന്നിവക്കൊന്നും പുതിയ സേവനം ലഭ്യമാവില്ല.
ആദ്യം വരുന്നവർക്ക് ആദ്യമെന്ന രീതിയിലാവും ഇ-പാൻ സേവനം നൽകുകയെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇ-പാൻ ലഭിക്കുന്നതിനായി പ്രത്യേകിച്ച് രേഖകളൊന്നും നൽകേണ്ടതില്ല. ആധാർ വിവരങ്ങളുടെ അടിസ്ഥാത്തിലാവും ഇ-പാൻ നൽകുക. ഇതിനൊപ്പം ഒപ്പ് കൂടി അപ്ലോഡ് ചെയ്യണം. ഇ-പാനിനായി ഒാൺലൈൻ അപേക്ഷ നൽകിയതിന് ശേഷം ആധാർ നമ്പറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി കൂടി നൽകി സേവനം ആരംഭിക്കാൻ സാധിക്കും.
മുഴുവൻ വിവരങ്ങൾ നൽകികഴിഞ്ഞാൽ പാൻ കാർഡ് നമ്പർ, ആധാറുമായി ബന്ധപ്പിക്കപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും വരും. പാൻ കാർഡ് എളുപ്പത്തിൽ നൽകുന്നതിനും പേപ്പർരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനുമാണ് ആദായ നികുതി വകുപ്പ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.
ഇ-പാനിന് അപേക്ഷ നൽകാനായി:https://portal.incometaxindiaefiling.gov.in/e-Filing/Services/ePAN.html?lang=eng
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.