ഇ-വേ ബിൽ ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഫെബ്രുവരി ഒന്നുമുതൽ ഇ-വേ ബിൽ നിർബന്ധമെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു. ജി.എസ്.ടി നിലവിൽ വന്നത്തിന് ശേഷം രാജ്യത്തെ ചരക്ക് ഗതാഗതത്തിൽ വരുന്ന ഏറ്റവുംവലിയ മാറ്റമാണ് ഇ-വേ ബിൽ സംവിധാനം. വ്യാപാരികൾക്ക് പരിചയിക്കുന്നതിന് കേരളത്തിൽ ജനുവരി 12 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിൽവന്ന സംവിധാനം വ്യാഴാഴ്ച മുതൽ നിർബന്ധമാകുകയാണ്.
എന്നാൽ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിനുള്ള ഇ-വേ ബിൽ സംവിധാനം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നത് വരെ പരീക്ഷണാടിസ്ഥാനത്തിൽ തന്നെ തുടരുമെന്ന് സസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു. www.keralataxes.gov.inലെ ടാക്സ് പേയേഴ്സ് സർവിസിൽ ലഭ്യമാകുന്ന ഇ-വേ ബിൽ ലിങ്ക് വഴി വ്യാപാരികൾക്ക് ഇ-വേ ബിൽ വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.