ഇ-വേ ബിൽ സംസ്ഥാനത്ത് 12 മുതൽ
text_fieldsതിരുവനന്തപുരം: വാണിജ്യചരക്ക് നീക്കത്തിനായി ഇ-വേ ബിൽ സംവിധാനം കേരളത്തിൽ ഇൗമാസം 12 മുതൽ നടപ്പാകും. അന്തർസംസ്ഥാന ചരക്ക് നീക്കത്തിന് ഫെബ്രുവരി ഒന്നു മുതൽ നടപ്പാക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണ് ഇേപ്പാൾ നിലവിൽ വരുന്നത്. പുതിയ സംവിധാനത്തിൽ വ്യാപാരി വെളിപ്പെടുത്തുന്ന ചരക്ക് നീക്ക വിവരങ്ങൾ വെരിഫിക്കേഷൻ കൂടാതെതന്നെ മൂല്യമുള്ള രേഖയായി മാറും. ചരക്ക് വിൽക്കുന്ന ആളിനാണ് ഇ-വേ ബിൽ സംവിധാനത്തിൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഉത്തരവാദിത്തം. വിൽക്കുന്ന ആൾ ഇ-വേ ബിൽ എടുത്തില്ലെങ്കിൽ വാങ്ങുന്ന ആളിനോ ട്രാൻസ്പോർട്ടർക്കോ ഇ-വേ ബിൽ എടുക്കാം. ആരെടുത്താലും മൂന്നു കൂട്ടരുടെയും രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ സന്ദേശം ലഭിക്കും.
ഇവ വെളിപ്പെടുത്തിയതിനു ശേഷം ഡിക്ലറേഷനിൽ തെറ്റുകൾ കണ്ടെത്തുകയോ ചരക്ക് നീക്കം നടക്കാതെ വരുകയോ ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ എടുത്ത ആളിനുതന്നെ റദ്ദാക്കാം. ചരക്ക് സ്വീകരിക്കുന്ന ആളുടെ പേരിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ തിരസ്കരിക്കാനും സംവിധാനമുണ്ട്. www.keralataxes.gov.in ലെ ടാക്സ് പെയേഴ്സ് സർവിസിൽ ലഭ്യമാകുന്ന ലിങ്ക് വഴി വ്യാപാരികൾക്ക് സൈറ്റിൽ ലോഗിൻ ചെയ്യാം. ആദ്യം സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ജി.എസ്.ടി രജിസ്ട്രേഷനുള്ളവർ ജി.എസ്.ടി നമ്പർ ഉപയോഗിച്ചും അല്ലാത്തവർ പാൻ, ആധാർ എന്നിവ ഉപയോഗിച്ചുമാണ് രജിസ്േട്രഷൻ എടുക്കേണ്ടത്. ജി.എസ്.ടി.എന്നിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് സന്ദേശങ്ങൾ ലഭിക്കുക. വ്യാപാരികളുടെ സംശയനിവാരണത്തിനായി ജില്ലതലത്തിൽ ഹെൽപ് ഡെസ്കുകൾ തയാറായിട്ടുണ്ട്. ഇൗ നമ്പറുകൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.