Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി: ഹോട്ടൽ...

ജി.എസ്​.ടി: ഹോട്ടൽ ഭക്ഷണത്തിന്​ ചെലവ്​ കുറയും

text_fields
bookmark_border
restaurant
cancel

ന്യൂ​ഡ​ൽ​ഹി: ഹോട്ടലുകളുടെ ജി.എസ്​.ടി അഞ്ച്​ ശതമാനമാക്കാൻ ജി.എസ്​.ടി കൗൺസിലിൽ ധാരണയായി​. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം ഉയർന്ന നികുതിയായ 28 ശതമാനം തുടരും. മുമ്പ്​ എ.സി ഹോട്ടലുകൾക്ക്​ 18 ശതമാനവും നോൺ എ.സി ഹോട്ടലുകൾക്ക്​ 12 ശതമാനവുമായിരുന്നു ജി.എസ്​.ടി. ഇതാണ്​ അഞ്ച്​ ശതമാനമാക്കി എകീകരിച്ചിരിക്കുന്നത്​. ഗു​വാ​ഹ​തി​യി​ൽ നടക്കുന്ന ജി.​എ​സ്.​ടി യോ​ഗ​ത്തി​ലാണ് ഇക്കാര്യത്തിൽ ധാരണയായത്​. നവംബർ 15 മുതൽ പുതിയ നിരക്ക്​ പ്രാബല്യത്തിൽ വരും.

അൻപതോളം  ആഡംബര ഉൽപന്നങ്ങളെ 28 ശതമാനം സ്ലാബിൽ നിലനിർത്താനും ബാക്കി ഉത്പന്നങ്ങളെയും സേവനങ്ങളെയും 18 ശതമാനം സ്ലാബിലേക്ക് മാറ്റാനും നേരത്തെ തീരുമാനമായിരുന്നു. ഷാംപൂ, ടൂത്പേസ്റ്റ്, ഷേവിങ് ക്രീം, ചോക്ലേറ്റ്, ച്യുവിങ്ഗം തുടങ്ങി ഇരുനൂറോളം അവശ്യ സാധനങ്ങളുടെ വില കുറയും. വില കുറയുന്ന ഉത്പന്നങ്ങളുടെ പൂർണവിവരം യോഗ ശേഷം പുറത്തുവിടും. 

227 ഉൽപന്നങ്ങളാണ് ജി.എസ്​.ടിയിൽ​ 28 ശതമാനം എന്ന സ്ലാബിൽ ഉള്ളത്​. ഇതിൽ 177 ഉൽപന്നങ്ങളുടെ നികുതി കുറക്കാനാണ്​ ധാരണയായിരിക്കുന്നത്​. 177 ഉൽപന്നങ്ങളെ 18 ശതമാനം സ്ലാബിലേക്ക്​ മാറ്റു​േമ്പാൾ 20,000 കോടിയുടെ നികുതി നഷ്​ടം സർക്കാറിന്​ ഉണ്ടാകും. നിത്യോപയോഗ സാധനങ്ങളെ ജി.എസ്​.ടിയുടെ ഉയർന്ന സ്ലാബിൽ ഉൾപ്പെടുത്തുന്നതിനെതിരെ നേരത്തെ വിമർശനങ്ങളുയർന്നിരുന്നു. ഇതി​​​​​​​​​​​​​െൻറ കൂടി പശ്​ചാത്തലത്തിലാണ് പുന:പരിശോധനക്ക്​ ജി.എസ്.ടി കൗൺസിൽ തയാറായത്​. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ്​ നി​കു​തി കു​റ​​ക്കാ​നു​ള്ള തീ​രു​മാ​നം കൗൺസിൽ എടുത്തത്​.​

കോംപോസിഷൻ സ്​കീമി​​​​​​െൻറ പരിധി 1.5 കോടിയായി ഉയർത്താനും ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ധാരണയായിട്ടുണ്ട്​. മുമ്പ്​ ഇൗ പരിധി 1 കോടിയായിരുന്നു. സ്​റ്റാർട്ട്​ അപ്​ സംരംഭങ്ങൾക്കും, ചെറുകിട വ്യവസായങ്ങൾക്കും കോംപോസിഷൻ സ്​കീമി​​​​​​െൻറ ഭാഗമാവാൻ സാധിക്കും. സാമ്പത്തിക വർഷത്തി​​​​​​െൻറ ഒാരോ പാദങ്ങളിലും വ്യാപാരികൾ വിശദമായ ജി.എസ്​.ടി റി​േട്ടൺ നൽകണം. പ്രതിമാസം മൂന്ന്​ റി​േട്ടണുകൾ വ്യാപാരികൾ ജി.എസ്​.ടി കൗൺസിലിന്​ സമർപ്പിക്കണം.

28 ശ​ത​മാ​നം നി​കു​തി സ്ലാ​ബി​ൽ 
തു​ട​രു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ

സി​മ​ൻ​റ്, വാ​ഷി​ങ്​​ മെ​ഷീ​ൻ, എ​യ​ർ ക​ണ്ടീ​ഷ​ന​ർ, ​െറ​ഫ്രി​ജ​റേ​റ്റ​ർ, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, കാ​ർ- ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, 
സോ​ഡ, കൂ​ൾ​ഡ്രി​​ങ്​​സ്,  സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ൾ, പാ​ത്രം ക​ഴു​കു​ന്ന യ​ന്ത്രം, വാ​ക്വം ക്ലീ​ന​ർ, ​െച​റി​യ വി​മാ​നം, ഉ​ല്ലാ​സ ബോ​ട്ട്​​
18 ശ​ത​മാ​നം നി​കു​തി​യി​ലേ​ക്ക്​ കു​റ​ച്ച 
മ​റ്റ്​ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ 

കോ​ഫി, ക​സ്​​റ്റാ​ർ​ഡ്​ പൗ​ഡ​ർ, ദ​ന്ത ആ​രോ​ഗ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ക്രീ​മു​ക​ൾ, സാ​നി​റ്റ​റി വെ​യ​ർ, ല​ത​ർ വ​സ്​​ത്ര​ങ്ങ​ൾ, കൃ​ത്രി​മ രോ​മ​ക്കു​പ്പാ​യം, വി​ഗ്, കു​ക്ക​ർ, റേ​സ​ർ, ക​ത്തി​ക​ൾ, മൂ​ർ​ച്ച​യു​ള്ള സാ​ധ​ന​ങ്ങ​ൾ, വാ​ട്ട​ർ ഹീ​റ്റ​ർ, ബാ​റ്റ​റി, കൂ​ളി​ങ്​​ ഗ്ലാ​സ്, വ​യ​ർ, കേ​ബ്​​ൾ​സ്, ഫ​ർ​ണി​ച്ച​ർ,  വ​ലി​യ പെ​ട്ടി, സ്യൂ​ട്ട്​ കേ​സ്, ഫാ​ൻ, വി​ള​ക്കു​ക​ൾ, റ​ബ​ർ ട്യൂ​ബ്, മൈ​ക്രോ​സ്​​കോ​പ്​

18ൽ​നി​ന്ന്​ 12 ശ​ത​മാ​ന​മാ​ക്കി​യ​വ
വെ​റ്റ്​ ഗ്രൈ​ൻ​ഡ​ർ, ക​വ​ചി​ത വാ​ഹ​നം, അ​ള​വ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, ശു​ദ്ധീ​ക​രി​ച്ച പ​ഞ്ച​സാ​ര, പാ​സ്​​റ്റ, ക​റി പേ​സ്​​റ്റു​ക​ൾ, ഡ​യ​ബ​റ്റി​ക്​ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഗ്രേ​ഡ്​ ഒാ​ക്​​സി​ജ​ൻ, അ​ച്ച​ടി മ​ഷി, ഹാ​ൻ​ഡ്​ ബാ​ഗ്, തൊ​പ്പി​ക​ൾ, ക​ണ്ണ​ട ഫ്രെ​യിം, ചൂ​ര​ൽ-​ഇൗ​റ്റ ഫ​ർ​ണി​ച്ച​ർ

18ൽ​നി​ന്ന്​ ആ​റ്​ ശ​ത​മാ​ന​മാ​ക്കി​യ​വ
അ​വി​ൽ, ​ഉ​രു​ള​ക്കി​ഴ​ങ്ങ്​ പൊ​ടി, ച​ട്​​നി​പ്പൊ​ടി, സ​ൾ​ഫ​ർ പൊ​ടി, ഫ്ലൈ ​ആ​ഷ്​ 
12ൽ​നി​ന്ന്​ അ​ഞ്ച്​ ശ​ത​മാ​ന​മാ​ക്കി​യ​വ 
ഇ​ഡ്​​ലി-​ദോ​ശ മാ​വ്, പ​ണി​തീ​ർ​ന്ന ല​ത​ർ, ക​യ​ർ, മീ​ൻ​വ​ല, പ​ഴ​യ തു​ണി​ക​ൾ, ചി​ര​കി​യ തേ​ങ്ങ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstarun jaitilymalayalam newsCounsil meet
News Summary - Eating out gets cheaper: GST for all restaurants has been fixed at 5 per cent-Business news
Next Story