സാമ്പത്തിക രംഗം തകർന്നു; എങ്ങും മ്ലാനത
text_fieldsബിസിനസ് രംഗത്ത് ദിവസങ്ങളായി നിലനിൽക്കുന്നത് മ്ലാനത; ഒപ്പം ആശങ്കയും. വിദേശ നിക്ഷേപവും സ്വദേശി നിക്ഷേപവും ഒരുപോലെ കുറഞ്ഞു. നിർമാണ രംഗം മന്ദഗതിയിലായി. ദീപാവലിക്ക് മുന്നോടിയായി വൻ ബിസിനസ് പ്രതീക്ഷിച്ചിരുന്നവർപോലും നിരാശയിലാണ്. നോട്ട് നിരോധവും ജി.എസ്.ടിയും പ്രതീക്ഷിച്ച ഫലം തന്നില്ലെന്ന് ഭരണകൂടംതന്നെ പരോക്ഷമായി സമ്മതിച്ചതോടെ വാണിജ്യ ലോകവും നിരാശയിലായി. പത്ത് വർഷം മുമ്പ് ആഗോള സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും കുലുങ്ങാതെ നിന്ന ഇന്ത്യൻ സമ്പദ് രംഗത്തെ മ്ലാനത വാണിജ്യലോകത്തെ ആശങ്കയിലാഴ്ത്തുകയാണ്. ബിസിനസ് ലോകത്തെ മ്ലാനതയുടെ ചില നഖചിത്രങ്ങൾ:
സർക്കാറിനുമില്ല സന്തോഷം
ജി.എസ്.ടി വന്നപ്പോൾ വലിയ സന്തോഷത്തിലായിരുന്നു സംസ്ഥാന ധനമന്ത്രി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാകും ജി.എസ്.ടികൊണ്ട് ഏറ്റവുമധികം ഗുണമുണ്ടാവുക എന്നും വരുമാനം വർധിക്കുെമന്നുമൊക്കെ അദ്ദേഹം സ്വപ്നം കണ്ടു.
എന്നാൽ, ജി.എസ്.ടി നടപ്പിലായി മൂന്നുമാസം പൂർത്തിയാകുേമ്പാൾ, ധനമന്ത്രിയുടെ ചിരിയും മായുകയാണ്. ജി.എസ്.ടി നടപ്പായതോടെ സംസ്ഥാനത്തിെൻറ നികുതി വരുമാനം ഗണ്യമായി ഇടിഞ്ഞതാണ് കാരണം. ജൂലൈയിൽ നികുതി വരുമാനം ഇടിഞ്ഞപ്പോൾ ആഗസ്റ്റിൽ നേരെയാകുമെന്ന് പ്രതീക്ഷിച്ചു.
ഇപ്പോൾ ആഗസ്റ്റിലും കുറഞ്ഞിരിക്കുകയാണ്. ജൂലൈയിൽ കേന്ദ്രവിഹിതം ഉൾപ്പെടെ 1250 കോടി രൂപയാണ് സംസ്ഥാനത്തിന് കിട്ടിയത്. ജി.എസ്.ടി വരുന്നതിന് മുമ്പ് 1400 കോടിവരെ കിട്ടിയിരുന്ന സ്ഥാനത്താണിത്. ആഗസ്റ്റിൽ സംസ്ഥാന വരുമാനം 755 കോടിയാണ്. കേന്ദ്ര വിഹിതം ഇനിയും വന്നിട്ടുവേണം.
ജി.എസ്.ടിയിലെ വരുമാന വർധന സ്വപ്നംകണ്ട് സംസ്ഥാനം നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഇനി ഇൗ പദ്ധതികൾ നടപ്പാകണമെങ്കിൽ വായ്പയെടുക്കണം. എന്നാൽ, ഡിസംബർവരെ വായ്പയെടുക്കാൻ കഴിയാത്ത വിധത്തിൽ എല്ലാം മുൻകൂർ കൈപ്പറ്റിക്കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ നികുതി വരുമാനംെകാണ്ട് സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുക മാത്രമേ നടപ്പാകൂ എന്നാണ് ധനമന്ത്രിയുടെ വിലാപം.
കർഷകർക്കുമില്ല സന്തോഷം
കേരളത്തിലെ സുഗന്ധ വ്യഞ്ജന കർഷകരുടെ യഥാർഥ കൊയ്ത്തുകാലം ദീപാവലിയാണ്. കുരുമുളകിനും ഏലത്തിനുമൊക്കെ ഉത്തരേന്ത്യയിൽ ഏറ്റവുമധികം ഡിമാൻറ് ഉണ്ടാകുന്ന കാലം. എന്നാൽ, ഇക്കുറി ഉത്തരേന്ത്യയിൽനിന്ന് പ്രതീക്ഷിച്ച ഡിമാൻറ് ഉണ്ടായിട്ടില്ലെന്നാണ് കൊച്ചിയിലെ വ്യാപാരികൾ പറയുന്നത്. കാലവർഷം തിമർത്തുപെയ്തേപ്പാൾ റബർ തോട്ടങ്ങളിൽ ടാപ്പിങ് നിലച്ചിരുന്നു. ഉൽപാദനവും കുറഞ്ഞു. സ്വാഭാവികമായും വില ഉയരണം. എന്നാൽ, റബർ ഷീറ്റിനുമാത്രം വില ഉയർന്നില്ല. സാമ്പത്തിക മാന്ദ്യത്തിെൻറ മറവിൽ വൻകിട കമ്പനികൾ വില ഉയർത്താൻ മടിക്കുകയായിരുന്നു.
ഇത് കർഷകന് തിരിച്ചടിയായി. ദീപാവലി വിപണിയിലും കുരുമുളകിന്വില ഉയരാത്ത് ആ മേഖലയിലെ കർഷകരെയും നിരാശരാക്കി. വിദേശ കുരുകമുളകിെൻറ ഇന്ത്യയിലേക്കുള്ള കുത്തൊഴുക്കും തിരിച്ചടിയായി. നിലവാരം കുറഞ്ഞ വിയറ്റ്നാം കുരുമുളക് ഇന്ത്യയിലേക്ക് വൻതോതിലാണ് ഏത്തുന്നത്. പതിനായിരം ടൺ വിയറ്റ്നാം കുരുമുളക് എത്തിയതോടെ, ഇന്ത്യൻ കുരുമുളകിെൻറ വില 35 ശതമാനത്തോളം ഇടിഞ്ഞു. ഇൗ വർഷമാദ്യം ക്വിൻറലിന് 70,000 രൂപയുണ്ടായിരുന്ന കുരുമുളകിന് 44700 രൂപയായാണ് ഇടിഞ്ഞത്.
നെടുവീർപ്പിട്ട് ഒാഹരി നിക്ഷേപകർ
ഭരണകക്ഷിയായ ബി.െജ.പിയുടെ നേതാക്കൾതന്നെ സാമ്പത്തിക പരാജയം ഏറ്റുപറയാൻ തുടങ്ങിയതോടെ ഒാഹരി വിപണി കൂപ്പുകുത്തുന്നതു കണ്ട് നെടുവീർപ്പിടുകയാണ് ഒാഹരി നിക്ഷേപകർ.
സ്വർണവില ഏറിയും കുറഞ്ഞുമിരിക്കുകയും നിക്ഷേപമായി വാങ്ങിവെക്കുന്ന സ്വർണം വിൽക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിത്തുടങ്ങുകയും ചെയ്തതോടെ ഒാഹരിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വർധിച്ചിരുന്നു. അതിനിടെയാണ്, സാമ്പത്തികമാന്ദ്യവാർത്തകൾക്കിെട കഴിഞ്ഞയാഴ്ച ഒാഹരി വിപണിയിൽ തുടർച്ചയായി തകർച്ചയുണ്ടായത്. അമേരിക്ക^കൊറിയ യുദ്ധഭീതിയാണ് തുടർച്ചയായ തകർച്ചക്ക് കാരണമെെന്നാക്കെ വ്യാഖ്യാനിക്കാൻ ശ്രമമുണ്ടായെങ്കിലും വിലപ്പോയില്ല. അമേരിക്കയും കൊറിയയും തമ്മിലുള്ള സംഘർഷ സാധ്യതക്ക് അയവുവന്നിട്ടും ഒാഹരി തിരിച്ചുകയറിയില്ല.
അതോടെയാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തുള്ള മാന്ദ്യ ഭീതിയാണ് ഒാഹരി വിപണിയുടെ തകർച്ചക്ക് വഴിയൊരുക്കിയതെന്ന് സാധാരണക്കാർക്കും വ്യക്തമായത്. ബാങ്കുകൾ, റിയാൽറ്റി കമ്പനികൾ, സ്റ്റീൽ കമ്പനികൾ, ഉൗർജ മേഖല തുടങ്ങിയവയുടെയെല്ലാം ഒാഹരി വില കുറഞ്ഞത് നിക്ഷേപകർക്ക് തിരിച്ചടിയായി. ഒപ്പം വിദേശനിക്ഷേപകരുടെ പിന്മാറ്റവും പ്രശ്നമായി. വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്നും പണം വൻതോതിൽ പിൻവലിക്കുകയാണെന്ന വാർത്തകളും പുറത്തുവന്നു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി വിദേശ നിക്ഷേപകർ 22,000 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചെന്നാണ് കണക്ക്. ഇതോടെ ഒാഹരി വിപണിയിൽ തുടർ ചലനങ്ങളുമുണ്ടായി. മഹാനവമി അവധിക്കുശേഷം വിപണി വീണ്ടും പ്രവർത്തനം തുടങ്ങുേമ്പാൾ എന്തായിരിക്കും സ്ഥിതിയെന്ന ആശങ്കയിലാണ് നിക്ഷേപകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.