ആഗോള സാമ്പത്തിക തകർച്ച ആസന്നം?
text_fieldsന്യൂഡൽഹി: അമേരിക്കയിലെ പ്രമുഖ നിക്ഷേപ ബാങ്കായ ലേമാൻ ബ്രദേഴ്സ് തകർന്നതിനു പിന്നാലെ ലോകം ദർശിച്ച ആഗോള സാമ്പത്തിക തകർച്ച, ലേമാൻ തകർച്ചയുടെ പത്താം വർഷം തിരിച്ചുവരുകയാണോ എന്ന ആശങ്കയിൽ സാമ്പത്തിക ലോകം. ഇതുപോലെ ഏതെങ്കിലും ഒരു ചെറു കാരണം കൊണ്ടുതന്നെ കീഴ്മേൽ മറിയാൻ തക്കവണ്ണം ദുർബലമായ അവസ്ഥയിലാണ് ആഗോള സാമ്പത്തിക രംഗമെന്ന് വിദഗ്ധർ ഭയക്കുന്നു. യൂറോപ്യൻ യൂനിയനിൽനിന്നുള്ള ബ്രിട്ടെൻറ വിടുതലോ (ബ്രക്സിറ്റ്) അമേരിക്ക-ചൈന വ്യാപാര യുദ്ധമോ പോലുള്ള ചെറു കാര്യങ്ങൾക്കുപോലും ലോക സാമ്പത്തിക തകർച്ചയെ കൊണ്ടുവരാൻ കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏതു നിമിഷവും ഒരു തകർച്ച പ്രതീക്ഷിക്കാമെന്നതിന് ഏതാനും കാരണങ്ങളും ആഗോള സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവെക്കുന്നുണ്ട്.
വിപണിയിൽ പണം കുന്നുകൂടിയ അവസ്ഥയാണ് ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2008ലെ പ്രതിസന്ധി മറികടക്കുന്നതിെൻറ ഭാഗമായി ലോകത്തെ മിക്ക കേന്ദ്രബാങ്കുകളും ധാരാളമായി കറൻസി അടിച്ചുകൂട്ടിയിരുന്നു. 290 ട്രില്യൺ ഡോളറോളം വരുന്ന ഇൗ ‘കടലാസ് പണം’ ഒാഹരി, ബോണ്ട് മറ്റു ഫിനാൻഷ്യൽ ആസ്തി എന്നിവയിലേക്കാണ് ഒഴുകിയത്. ഇത് ഇൗ രൂപത്തിൽതന്നെ നിലനിൽക്കുന്നുണ്ട്. കേന്ദ്ര ബാങ്കുകൾ കുറഞ്ഞ പലിശനിരക്ക് നിലനിർത്തിക്കൊണ്ടു പോകുന്നതിനാൽ ഉയർന്ന ലാഭം പ്രതീക്ഷിക്കുന്ന നിക്ഷേപകർ നിലവാരമില്ലാത്ത നിക്ഷേപമാർഗങ്ങളിൽ മുഴുകുന്നതും ആപത്സാധ്യതയാണ്.
മുെമ്പങ്ങുമില്ലാത്ത വിധം ആഗോള കരുതൽ കറൻസി ആയി യു.എസ് ഡോളറിനെ ആശ്രയിക്കുകയാണ്, ഉയർന്നുവരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങൾ. ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുകൊണ്ട്, ഇത്തരം രാജ്യങ്ങളിലേക്ക് വന്ന ഹ്രസ്വകാല ഫണ്ടുകൾ, അമേരിക്കയിലെ പലിശ നിരക്ക് കൂടിയാൽ ഒറ്റയടിക്ക് തിരിച്ചുപോവും. ഇതു പല നിക്ഷേപ കുമിളകളും പൊട്ടാൻ ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു.
സങ്കീർണവും അനുദിനം മാറിക്കൊണ്ടിരിക്കുന്നതുമായ നിക്ഷേപ രീതികളും എന്നാൽ ഇതു കൈകാര്യം ചെയ്യാൻ ശേഷിയില്ലാത്ത നിയന്ത്രണ സംവിധാനങ്ങളും ആയിരുന്നു കഴിഞ്ഞ തകർച്ചയുടെ പ്രധാന കാരണമായത്.
അതേ സാഹചര്യം ഇേപ്പാൾ നിലനിൽക്കുന്നത് മറ്റൊരു പ്രതിസന്ധി ആസന്നമാക്കിയിരിക്കുകയാണ് എന്ന് മുന്നറിയിപ്പു നൽകുന്നു കൊളംബിയ സർവകലാശാലയിലെ നിയമ വിഭാഗം പ്രഫസറായ കാതറിൻ ജഡ്ജ്. മിക്ക നിക്ഷേപങ്ങളും ചെലവേറിയതാവുന്നതും പുതിയ നിക്ഷേപങ്ങൾ വരാതാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു തിരുത്തൽ അനിവാര്യമാണെന്നും ബ്രക്സിറ്റോ യു.എസ്-ചൈന വ്യാപാര തർക്കമോ ഇതിെൻറ ചാലകമായി വരാമെന്നും സാമ്പത്തികശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.