തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍:പ്രതിസന്ധി ഒഴിയില്ലെന്ന് റിസര്‍വ് ബാങ്ക്
text_fieldsന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി അടുത്ത കാലത്തൊന്നും ഒഴിയില്ലെന്ന സൂചന നല്‍കി റിസര്‍വ് ബാങ്ക്. വായ്പ നയം പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇന്ത്യയെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം എത്രയാണെന്ന കേന്ദ്രബാങ്ക് വ്യക്തമാക്കിയത്. നോട്ട് പിന്‍വലിക്കലിന് ശേഷം നടപ്പിലാക്കിയ ജി.എസ്.ടിയാണ് നിലവില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നത്. ജി.എസ്.ടി മൂലം രാജ്യത്ത് നിക്ഷേപത്തിന്റെ അളവില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കുന്നത്. ഭാവിയില്‍ സ്ഥിതിഗതികളില്‍ മാറ്റം വരുമെന്നാണ് ആര്‍.ബി.ഐ പ്രതീക്ഷിക്കുന്നതെങ്കിലും അത് അത്ര എളുപ്പമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍മാണ മേഖലയില്‍ ജി.എസ്.ടി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് ആര്‍.ബി.ഐയുടെ പക്ഷം. ചെറിയ ഒരു കാലയളവില്‍ ഇത് നിക്ഷേപം കുറയുന്നതിന് കാരണമാവും. ഭാവിയില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.ബാങ്കുകളുടെ ലാഭഫലത്തിലും ജി.എസ്.ടി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുന്നു.
ജി.എസ്.ടിയിലെ കര്‍ശനമായ ചട്ടങ്ങള്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനെ പുറമേ പുതിയ നികുതി സംവിധാനത്തെ കുറിച്ചുള്ള അവ്യക്തതയും വ്യാപാരികള്‍ക്ക് പ്രശ്‌നമാകുന്നു. ഇയൊരു സാഹചര്യത്തില്‍ നിലവിലെ പ്രതിസന്ധി മറികടക്കണമെങ്കില്‍ സര്‍ക്കാര്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.