മാന്ദ്യം കനക്കുന്നു; മുന്നറിയിപ്പുമായി രഘുറാം രാജൻ; സർക്കാറിനെ വിമർശിച്ച് പ്രിയങ്ക, സ്വാമി
text_fieldsന്യൂഡൽഹി: ആഗോള സാഹചര്യങ്ങളുടെ അകമ്പടിയോടെ ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം കനക്ക ുന്നു. ഉപഭോഗത്തിലും വ്യവസായ നിക്ഷേപത്തിലും ഉണ്ടാവുന്ന ഇടിവ് കൂടുതൽ അസ്വസ്ഥ സാഹ ചര്യങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന് റിസർവ് ബാങ്ക് മുൻഗവർണർ രഘുറാം രാജൻ അടക്കം സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകി. വ്യാപാര യുദ്ധം മുറുകുന്നതിനാ ൽ അമേരിക്ക അടുത്ത വർഷം മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും ഇന്ത്യക്ക് ഭീ ഷണിയാണ്.
സാമ്പത്തിക മുരടിപ്പ് മാറ്റാൻ പാക്കേജ് അടക്കമുള്ള ഇളവുകൾക്കായി ദിവസ ങ്ങളായി വ്യവസായ ലോകം അഭ്യർഥിക്കുന്നുണ്ട്. മാന്ദ്യം മുറുകി കമ്പനികൾ പൂട്ടുകയും തൊ ഴിലാളികൾ വഴിയാധാരമാവുകയും ചെയ്യുേമ്പാൾ സർക്കാർ പുലർത്തുന്ന മൗനം അപകടകരമാണ െന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം, കഴിഞ്ഞ മോദിസ ർക്കാറിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ നയവൈകല്യമാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി തുറന്നടിച്ചു. നോട്ട് അസാധു വാക്കൽ, ധിറുതി പിടിച്ച് ജി.എസ്.ടി നടപ്പാക്കൽ എന്നിവ വിവിധ മേഖലകളിലുണ്ടാക്കിയ പ്രതിസന്ധികൾ ഇപ്പോഴും സമ്പദ്രംഗത്തെ വേട്ടയാടുന്നതിനിടയിലാണ് സ്വാമിയുടെ പരാമർശം.
പൊതുചിത്രം
വാഹന വിപണി
മാന്ദ്യം കനക്കുന്നതുമൂലം വിൽപന ജൂലൈയിൽ മൂന്നിലൊന്നു കണ്ട് കുറഞ്ഞുവെന്നാണ് നിർമാതാക്കൾ നൽകുന്ന കണക്ക്്. മാസങ്ങളായി വിൽപന താഴോട്ടാണ്. ഹീറോ, ടാറ്റ, അശോക് ലെയ്ലാൻറ്, ടി.വി.എസ് തുടങ്ങി പല കമ്പനികളും ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങൾ ചുരുക്കി. മൂന്നര ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ട്.
റിയൽ എസ്റ്റേറ്റ്
വീട്, ഭൂമി എന്നിവയുടെ ക്രയവിക്രയം നന്നേ കുറഞ്ഞു. 45 ലക്ഷം രൂപയിൽ താഴെ വിലയുള്ള, താങ്ങാവുന്ന നിരക്കുള്ള നാലു ലക്ഷം ഫ്ലാറ്റുകൾ ഒമ്പതു നഗരങ്ങളിലായി വിറ്റുപോകാതെ കിടക്കുന്നുവെന്നാണ് കണക്ക്. മുംബൈയിൽ മാത്രം ഒന്നര ലക്ഷത്തോളം വരും. ഭവനവായ്പ പലിശ കുറക്കാനുള്ള ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നുവെന്നാണ് റിസർവ് ബാങ്ക് ഗവർണർ തിങ്കളാഴ്ച നൽകിയ സൂചന.
ഗാർഹിക ഉപകരണങ്ങൾ
ടി.വി, റഫ്രിജറേറ്റർ തുടങ്ങി വിവിധ ഗാർഹികോപകരണങ്ങൾ വിറ്റഴിക്കപ്പെടാതെ കടുത്ത പ്രതിസന്ധി. നിർമാതാക്കൾ കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമനെക്കണ്ട് വിഷയം ചർച്ചചെയ്തിരുന്നു. മാന്ദ്യസാഹചര്യങ്ങൾക്കിടയിൽ പുതിയ വാങ്ങലുകൾക്ക് ഉപഭോക്താക്കൾ മടിക്കുകയാണ്.
തൊഴിലില്ലായ്മ
രാജ്യത്തെ തൊഴിലില്ലായ്മ നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്നതോതിൽ എത്തിയെന്ന് ഒൗദ്യോഗിക കണക്ക്. വിപണിയിലെ മാന്ദ്യം വിവിധ രംഗങ്ങളിലെ തൊഴിലവസരങ്ങെള ബാധിച്ചു. പുതിയ നിയമനങ്ങൾ കുറഞ്ഞു.
ഒാഹരി വിപണി
തിങ്കളാഴ്ച നേരിയ പുരോഗതി കാണിച്ചെങ്കിലും ഒാഹരി വിപണി മാന്ദ്യത്തിലാണ്. സ്വകാര്യ മേഖലയിൽ നിക്ഷേപം സർക്കാർ മാടിവിളിക്കുന്നുണ്ടെങ്കിലും വിദേശ കമ്പനികൾ നിക്ഷേപം തിരിച്ചെടുക്കുന്ന തോത് ഉയർന്നു. 20,000 കോടിയുടെ ഫണ്ട് ഇത്തരത്തിൽ മടങ്ങിയെന്നാണ് കണക്ക്. കമ്പനികൾ ഒാഹരിയുടമകൾക്ക് നൽകുന്ന ലാഭവിഹിതവും കുറഞ്ഞു. സ്വകാര്യമേഖല നിക്ഷേപം ആകർഷിക്കാൻ കൂടുതൽ പരിഷ്കരണങ്ങൾ വേണമെന്നാണ് റിസർവ് ബാങ്ക് മുൻഗവർണർ രഘുറാം രാജൻ തിങ്കളാഴ്ച വ്യക്തമാക്കിയത്.
സർക്കാർ വരുമാനം
ജി.എസ്.ടി നികുതി റിേട്ടൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വന്ന കുറവ് അടക്കം, സർക്കാറിെൻറ വരുമാനം കുറഞ്ഞു. ഉൽപന്നങ്ങൾക്ക് ആവശ്യക്കാരില്ലാതെ നികുതി വെട്ടിപ്പ് കൂടുന്നത് സർക്കാറിെൻറ ധനക്കമ്മി നിയന്ത്രണ ലക്ഷ്യങ്ങളെയും ബാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.