വിദ്യാഭ്യാസ വായ്പപരിധി ഉയർത്തുന്നു
text_fieldsന്യൂഡൽഹി: ഇൗടില്ലാതെ ബാങ്കുകൾ നൽകുന്ന പ്രഫഷനൽ വിദ്യാഭ്യാസ വായ്പയുടെ പരിധി ഏഴര ലക്ഷമായി ഉയർത്തുന്നു. മാതൃകാ വിദ്യാഭ്യാസ വായ്പപദ്ധതിക്ക് കീഴിൽ ക്രെഡിറ്റ് ഗാരൻറി ഫണ്ടിൽ നിന്നുള്ള വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലാണിത്. വിദ്യാഭ്യാസ വായ്പപദ്ധതി പ്രകാരമുള്ള െക്രഡിറ്റ് ഗാരൻറി ഫണ്ടിെൻറ പലിശ സബ്സിഡി പദ്ധതി 2019-20 വർഷംവരെ തുടരാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
ഇൗ പദ്ധതി പ്രകാരം ശരാശരി നാലുലക്ഷം രൂപ വരെ മാത്രമാണ് ഇപ്പോൾ വിദ്യാർഥികൾക്ക് കിട്ടുന്നത്. വായ്പാഗഡു ആദ്യത്തെ ഒരു വർഷം തിരിച്ചടക്കേണ്ടതില്ല. പ്രഫഷനൽ, സാേങ്കതിക വിദ്യാഭ്യാസ കോഴ്സുകളിൽ പഠിക്കുന്നവർക്ക് വായ്പ ലഭിക്കും. 2009 മുതൽ പ്രതിവർഷം 2.78 ലക്ഷം പേർ വായ്പ പ്രയോജനപ്പെടുത്തുന്നുണ്ട്. ഗുണഭോക്താക്കളുടെ എണ്ണം 3.3 ലക്ഷമാക്കി ഉയർത്താനാണ് ഉദ്ദേശ്യം.
സർവശിക്ഷ അഭിയാൻ, രാഷ്ട്രീയ മധ്യമിക് ശിക്ഷ അഭിയാൻ, ടീച്ചേഴ്സ് എജുക്കേഷൻ എന്നിവ സംയോജിപ്പിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.