വിദ്യാഭ്യാസ വായ്പ സബ്സിഡി: 534 കോടി എസ്.ബി.െഎ പൂഴ്ത്തി
text_fieldsതൃശൂർ: വിദ്യാഭ്യാസ വായ്പകളുടെ പലിശക്ക് കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകിയ തുകയിൽ 534 കോടി രൂപ എസ്.ബി.െഎ പൂഴ്ത്തി. 2009 മുതൽ 2016 വരെയുള്ള വർഷങ്ങളിലായാണ് അർഹരായ വിദ്യാർഥികൾക്ക് നൽകേണ്ട ഇൗ തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റാതെ എസ്.ബി.െഎ സ്വന്തമാക്കിയത്. സാമ്പത്തികമായി താഴ്ന്ന നിലവാരത്തിലുള്ള വിദ്യാർഥികൾക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് നൽകുന്നതാണ് ഇൗ സബ്സിഡി.
കേന്ദ്ര സർക്കാറിെൻറ വിദ്യാഭ്യാസ വായ്പ പലിശ സബ്സിഡി പദ്ധതി പ്രകാരം കുടുംബ വരുമാനം 4.5 ലക്ഷത്തിൽ താഴെയുള്ള വിദ്യാർഥികൾക്ക് പഠന കാലത്ത് പലിശ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന് അപേക്ഷ നൽകിയാൽ അവർക്ക് പലിശ സബ്സിഡി തുക ലഭിക്കും. ഇതിെൻറ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നത് കനറ ബാങ്കാണ്. എസ്.ബി.െഎയുടെ അപേക്ഷപ്രകാരം ഇൗ ഇനത്തിൽ 2009 മുതൽ 2016 വരെയുള്ള ഏഴുവർഷത്തേക്ക് 2,333 കോടി രൂപ കേന്ദ്ര സർക്കാർ എസ്.ബി.െഎക്ക് നൽകിയിട്ടുണ്ട്. ഇതിൽ വിദ്യാർഥികളുെട അക്കൗണ്ടിലേക്ക് നൽകിയത് 1,799 കോടി മാത്രമാണ്. ബാക്കി തുക ഇപ്പോഴും ബാങ്ക് കൈകാര്യം ചെയ്യുകയാണ്.
2009-‘10ൽ എസ്.ബി.െഎ കേന്ദ്ര സർക്കാറിൽനിന്ന് 86.92 കോടി രൂപയാണ് സബ്സിഡിയായി കൈപ്പറ്റിയത്. വിദ്യാർഥികൾക്ക് കൈമാറിയത് വെറും 7.95 കോടി. ഒരു ദേശീയ മാധ്യമ സ്ഥാപനം വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകൾ പ്രകാരം 2010-‘11ൽ 20.06 കോടി, 2011-‘12ൽ 54.54 കോടി, 2012-‘13ൽ 51.74 കോടി, 2013-‘14ൽ 101.94 കോടി, 2014-‘15ൽ 17.12 കോടി എന്ന തോതിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ളതായാണ് കാണുന്നത്. 2015-‘16ൽ മാത്രം 280.94 കോടി രൂപ വിദ്യാർഥികൾക്ക് നൽകിയിട്ടില്ല.
അർഹരായ വിദ്യാർഥികൾക്ക് ഇൗ സബ്സിഡി കിട്ടാതെ വരുന്നത് അവരുടെ പഠന ചെലവ് ഉയർത്തും. ഇതുസംബന്ധിച്ച് ബാങ്കുകൾക്ക് വിദ്യാർഥികൾ അയച്ച നിരവധി പരാതികൾ അവഗണിക്കപ്പെട്ടു.
അർഹതയുള്ളതിനെക്കാൾ കുറഞ്ഞ തുക പലിശ സബ്സിഡിയായി കൈമാറിയാണ് എസ്.ബി.െഎ ‘മിച്ചം’ ഉണ്ടാക്കിയത്. പലിശയിനത്തിൽ കിേട്ടണ്ട മുഴുവൻ തുകയും ലഭിക്കാതെ വരുേമ്പാൾ ബാക്കി തുക ബാങ്കിലടക്കാൻ വിദ്യാർഥികൾ നിർബന്ധിതരാവും. രാജ്യ വ്യാപകമായി നിരവധി വിദ്യാർഥികൾ എസ്.ബി.െഎയുടെ ഇൗ ക്രൂരവിനോദത്തിന് ഇരയായി. ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ലാഘവ ബുദ്ധിയോടെയാണ് എസ്.ബി.െഎ മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.