രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വരുന്നു
text_fieldsന്യൂഡൽഹി: നവംബർ ഒന്ന് മുതൽ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിൽപന ആരംഭിക്കുമെന്ന് എസ്.ബി.െഎ. ബാങ്കിെൻറ തെരഞ്ഞെടുത്ത 29 ശാഖകൾ വഴി നവംബർ 10 വെര ബോണ്ടുകളുടെ വിൽപന ഉണ്ടാകും.
2018 ജനുവരിയിൽ ഗസറ്റ് നോട്ടിഫിക്കേഷനിലുടെയാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ പുറത്തിറക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏതൊരു പൗരനും തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങാമെന്ന് കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.
15 ദിവസമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ കാലാവധി. അതിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ ബോണ്ടുകൾ ബാങ്കിൽ സമർപ്പിച്ചിരിക്കണം. നിശ്ചിത തീയതി കഴിഞ്ഞ് സമർപ്പിക്കുന്ന ബോണ്ടുകൾ ഒരുകാരണവശാലും പരിഗണിക്കില്ലെന്നാണ് ബാങ്കുകൾ അറിയിച്ചിരിക്കുന്നത്. ബാങ്കുകളിൽ മാത്രമേ തെരഞ്ഞെടുപ്പ് ബോണ്ടുകൾ സമർപ്പിക്കാൻ സാധിക്കു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.