നിർമിത ബുദ്ധി അഞ്ച് വർഷം കൊണ്ട് മനുഷ്യനെ മറികടക്കും; മുന്നറിയിപ്പുമായി ഇലോൺ മസ്‌ക്
text_fieldsന്യൂയോർക്: ആർട്ടിഫിഷൽ ഇൻറലിജൻസ് (AI) അഥവാ നിർമിത ബുദ്ധിയുടെ കാലത്താണ് നാം ജീവിക്കുന്നത്. മനുഷ്യെൻറ കണ്ടെത്തലിൽ ഏറ്റവും വലിയ വഴിത്തിരിവായി മാറിയ നിർമിത ബുദ്ധി വൈകാതെ മനുഷ്യനേയും മറികടന്ന് മുന്നേറുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ടെസ്ല, സ്‌പെയ്‌സ് എക്‌സ് സ്ഥാപനങ്ങളുടെ സി.ഇ.ഒ ഇലോണ്‍ മസ്‌ക്. മനുഷ്യനെക്കാള്‍ സ്മാര്‍ട്ടാകാൻ പോവുകയാണ് നിർമിത ബുദ്ധിയെന്നും 2025ഓടെ അവ നമ്മെ മറികടന്നേക്കുമെന്നും ഇലോൺ മസ്‌ക് പറഞ്ഞു. ന്യൂയോർക് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”നിര്‍മിതബുദ്ധി മനുഷ്യനെക്കാള്‍ കൂടുതല്‍ സ്മാര്‍ട്ട് ആകാൻ പോവുകയാണ്. അഞ്ച് വര്‍ഷത്തിനുള്ളിൽ അത് സംഭവിച്ചേക്കാം. എന്നാൽ, അഞ്ചുവര്‍ഷം കൊണ്ട് എല്ലാം നരകമാകുമെന്ന് ഞാൻ അര്‍ത്ഥമാക്കുന്നില്ല. പക്ഷെ കാര്യങ്ങള്‍ അസ്ഥിരമോ വിചിത്രമോ ആയേക്കാം. കംപ്യൂട്ടറുകൾ മനുഷ്യരേക്കാൾ സ്മാർട്ടായാൽ കാര്യങ്ങളെല്ലാം കുഴഞ്ഞുമറിഞ്ഞേക്കും” -അഭിമുഖത്തില്‍ ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.
ഗൂഗ്ളിെൻറ ആർട്ടിഫിഷൽ ഇൻറലിജൻസ് കമ്പനിയും ഗവേഷണ ലാബുമായ ഡീപ് മൈൻറിനെ കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു. ‘എല്ലാ മേഖലയിലും മനുഷ്യർക്കുള്ള ആധിപത്യം തകർക്കുന്ന നിർമിത ബുദ്ധിയെയാണ് അവർ നിർമിക്കാൻ പോകുന്നത്’ -മസ്‌ക് പറഞ്ഞു.
നിര്‍മിതബുദ്ധിയെ കുറിച്ച് ഇതാദ്യമല്ല ഇലോൺ മസ്‌ക് മുന്നറിയിപ്പ് നൽകുന്നത്. എ.െഎ മനുഷ്യെൻറ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കും. മനുഷ്യന് മരണമുണ്ട്. എന്നാൽ നിർമിത ബുദ്ധി എന്നും നിലനിൽക്കും. അത്, നിങ്ങൾക്ക് ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്ത, മരണമില്ലാത്ത സ്വേച്ഛാധിപതിയായി മാറുമെന്നും മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.