ജീവനക്കാർക്ക് എതിർപ്പ്; ഇ.പി.എഫ്–എൻ.പി.എസ് മാറ്റം നടപ്പില്ല
text_fieldsന്യൂഡൽഹി: എംപ്ലോയിസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) വരിക്കാർക്ക് നാഷനൽ പെൻഷൻ സ്കീം (എൻ.പി.എസ്) തെരഞ്ഞെടുക്കാൻ ഒറ്റത്തവണ അവസരം നൽകാനുള്ള സർക്കാർ നിർദേശം വിവിധ തൊഴിലാളി സംഘടനകളുടെ എതിർപ്പുമൂലം വീണ്ടും മാറ്റിവെച്ചു. വ്യക്തമായ മാറ്റങ്ങൾ വരുത്താതെ നിർദേശം നടപ്പാവില്ല. കഴിഞ്ഞ ദിവസം നടന്ന എംപ്ലോയിസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ ട്രസ്റ്റി ബോർഡ് യോഗത്തിൽ ഇൗ വിഷയം ചർച്ചക്കുവന്നപ്പോഴാണ് തൊഴിലാളി സംഘടന പ്രതിനിധികൾ കടുത്ത എതിർപ്പ് ഉയർത്തിയത്. ഇ.പി.എഫിൽനിന്ന് എൻ.പി.എസിലേക്ക് മാറുന്നതുവഴി ജീവനക്കാർക്ക് കിട്ടുന്ന മെച്ചം എന്താണെന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണം നൽകാൻ സർക്കാർ പ്രതിനിധികൾക്ക് സാധിച്ചില്ല.
ഇ.പി.എഫിൽനിന്ന് എൻ.പി.എസിലേക്കു മാറാൻ തൊഴിലാളികളെ അനുവദിക്കുമെന്ന് രണ്ടു വർഷം മുമ്പത്തെ ബജറ്റിലാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, അതിനുതക്ക വ്യവസ്ഥ ഭേദഗതി കൊണ്ടുവന്നിട്ടില്ല. ഇൗ മാറ്റം നിലവിൽ സുഗമമല്ല, തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതവുമല്ല. രണ്ടിെൻറയും വാർധക്യകാല സുരക്ഷാ ചട്ടക്കൂടും നികുതിഘടനയും വ്യത്യസ്തം. ഇ.പി.എഫ് വരിക്കാരിൽനിന്ന് ഒരുഘട്ടത്തിലും നികുതി ഇൗടാക്കുന്നില്ല. എന്നാൽ എൻ.പി.എസിൽ ചേർന്നവർ നിക്ഷേപം പിൻവലിക്കുന്ന ഘട്ടത്തിൽ നികുതി ബാധ്യതയുണ്ട്.
ഇ.പി.എഫ് നിക്ഷേപത്തിെൻറ പരമാവധി 15 ശതമാനമാണ് ഒാഹരി കേമ്പാളത്തിലേക്ക് പോകുന്നതെങ്കിൽ എൻ.പി.എസ് നിക്ഷേപത്തിൽ 75 ശതമാനവും ഒാഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. രണ്ടു പദ്ധതികൾക്കും വ്യത്യസ്ത സ്വഭാവമാണെന്നിരിെക്ക, ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്നത് പ്രയാസങ്ങൾ ഉണ്ടാക്കുമെന്ന് സർക്കാർ നിർദേശത്തെ എതിർത്ത തൊഴിലാളി സംഘടന പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു. രണ്ടിനും ഏകദേശ സമാനത ഉണ്ടാക്കാതെ സർക്കാർ മാറ്റം നിർദേശിക്കുന്നതിൽ അർഥമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ചുരുങ്ങിയ പി.എഫ് ഇൻഷുറൻസ് ആനുകൂല്യം 2.5 ലക്ഷം
ന്യൂഡൽഹി: സർവിസിലിരിെക്ക മരണപ്പെടുന്ന ഇ.പി.എഫ് വരിക്കാരുടെ ആശ്രിതർക്ക് ചുരുങ്ങിയ ഇൻഷുറൻസ് ആനുകൂല്യം രണ്ടര ലക്ഷം രൂപയായി നിശ്ചയിച്ച് സർക്കാർ ഫെബ്രുവരി 15ന് വിജ്ഞാപനം ഇറക്കി. പരമാവധി തുക ആറു ലക്ഷമായി 2015ൽ നിജപ്പെടുത്തിയിരുന്നു. എംപ്ലോയിസ് പ്രോവിഡൻറ് ഫണ്ട് പദ്ധതിയിൽ അംഗങ്ങളായ എല്ലാവരും, നിക്ഷേപവുമായി ബന്ധിപ്പിച്ചിട്ടുള്ള ഇൻഷുറൻസ് പദ്ധതിയുടെയും അംഗങ്ങളാണ്. ഇതിലേക്ക് തൊഴിലുടമയാണ് വിഹിതം നൽകുന്നത്; തൊഴിലാളി വിഹിതമില്ല. പി.എഫിൽ നീക്കിബാക്കിയുള്ള തുകയുടെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് ആനുകൂല്യം തീരുമാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.