െഎ.ബി.എമ്മിൽ കൂട്ട പിരിച്ചുവിടൽ
text_fieldsബംഗളൂരു: വൻകിട െഎ.ടി കമ്പനിയായ ഇൻറർനാഷനൽ ബിസിനസ് മെഷീൻസ് കോർപറേഷനിൽ (െഎ. ബി.എം) കൂട്ട പിരിച്ചുവിടൽ. ജോലിയിലെ മോശം പ്രകടനത്തിെൻറ േപരിലാണ് 2000ത്തോളം ജീവനക ്കാരെ ഒറ്റയടിച്ച് കമ്പനി പിരിച്ചുവിടുന്നത്. തങ്ങളുടെ ജീവനക്കാരിൽ ചെറിയൊരു ശതമ ാനം കമ്പനി വിടുന്നതായി െഎ.ബി.എം സ്ഥിരീകരിച്ചു.
കഴിഞ്ഞവർഷം 3,50,600 ജീവനക്കാരുണ്ടായിരുന്ന കമ്പനിയിലെ ഏകദേശം ഒരു ശതമാനത്തോളം പേരെയാണ് ജോലിയിൽനിന്ന് പിരിച്ചുവിടുന്നത്. കഴിഞ്ഞവർഷം ഒരുശതമാനം വരുമാന വളർച്ച െഎ.ബി.എം കൈവരിച്ചിരുന്നു. അതേസമയം, മാനദണ്ഡമില്ലാതെയുള്ള കൂട്ടപിരിച്ചുവിടലുകളും തൊഴിൽ മേഖലയിലെ കടുത്ത അരക്ഷിതാവസ്ഥയും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ പ്രധാന െഎ.ടി ഹബായ ബംഗളൂരുവിൽ െഎ.ടി-െഎ.ടി ഇതര ജീവനക്കാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
കർണാടകയിലെ ഐ.ടി, ഐ.ടി അധിഷ്ഠിത വ്യവസായങ്ങൾക്ക് തൊഴിൽനിയമങ്ങളിൽനിന്ന് ഇളവ് നൽകുന്ന നടപടി അഞ്ചുവർഷത്തേക്കു കൂടി ദീർഘിപ്പിച്ചതിനെതിരെ കർണാടക സ്റ്റേറ്റ് ഐ.ടി/ഐ.ടി.ഇ.എസ് എംപ്ലോയിസ് യൂനിയൻ(കെ.ഐ.ടി.യു) സമരം പ്രഖ്യാപിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.