ഇ.പി.എഫ് ശമ്പള പരിധി 21,000 ആക്കി ഉയർത്തുന്നു
text_fieldsന്യൂഡൽഹി: ഇ.പി.എഫ് (എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട്) പദ്ധതിയുടെ ശമ്പള പരിധി 21,000 രൂപയായി ഉയർത്തിയേക്കും. നിലവിൽ ഇത് 15,000 രൂപയാണ്. ഇ.പി.എഫ്.ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗം ഇൗമാസം 12ന് ഡൽഹിയിൽ ചേരുന്നുണ്ട്. കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശമ്പള പരിധി ഉയർത്തുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിധി ഉയർത്തുന്നത് സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഗുണംചെയ്യും. 25,000 രൂപ വരെ ശമ്പളമുള്ളവർക്കെല്ലാം പി.എഫ് ഏർപ്പെടുത്തണമെന്ന നിർദേശമാണ് ഇ.പി.എഫ്.ഒ കേന്ദ്ര സർക്കാറിന് മുന്നിൽ വെച്ചത്. എന്നാൽ, 21,000 രൂപയെന്ന പരിധിയാണ് തൊഴിൽ മന്ത്രാലയം തത്ത്വത്തിൽ അംഗീകരിച്ചത്. തൊഴിലുടമകളുടെകൂടി താൽപര്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ശമ്പളപരിധി നിശ്ചയിച്ചത്.
അതിനിടെ, ഇ.പി.എഫ് നിക്ഷേപത്തിനുള്ള പലിശനിരക്ക് കുറക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം ഇ.പി.എഫ്.ഒക്ക് നിർദേശം നൽകി. പലിശനിരക്കിൽ 50 ബേസിക് പോയൻറിെൻറ കുറവ് വരുത്താനാണ് നിർദേശം. നിലവിൽ 8.65 ശതമാനമാണ് ഇ.പി.എഫ് നിക്ഷേപത്തിന് ജീവനക്കാർക്ക് ലഭിക്കുന്ന പലിശനിരക്ക്. ധനമന്ത്രാലയത്തിെൻറ നിർദേശപ്രകാരമുള്ള കുറവ് വരുത്തിയാൽ പലിശനിരക്ക് ഗണ്യമായി കുറയും. ബുധനാഴ്ച ചേരുന്ന ഇ.പി.എഫ്.ഒ ട്രസ്റ്റി ബോർഡ് യോഗത്തിൽ ഇക്കാര്യവും ചർച്ചക്കു വരും.
മറ്റു ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഇ.പി.എഫ് നിക്ഷേപത്തിനും പലിശ കുറക്കണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെടുന്നത്. ഇപ്പോഴുള്ള 8.65 ശതമാനം കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അത് 8.5 ആയി കുറക്കാൻ ധനമന്ത്രാലയം കഴിഞ്ഞ വർഷവും നിർദേശിച്ചിരുന്നു. എന്നാൽ, തൊഴിലാളി സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നടക്കാതെപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.