പ്രവാസി ഇന്ത്യക്കാർക്ക് ഇ.പി.എഫ് പരിരക്ഷ
text_fieldsന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് എംേപ്ലായീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) പരിരക്ഷ നൽകാൻ പദ്ധതി. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവിടത്തെ സാമൂഹിക സുരക്ഷ പദ്ധതിയിൽ നിന്ന് സ്വയം ഒഴിവാകാം. എന്നിട്ട് ഇവിടെ ഇ.പി.എഫ് പരിരക്ഷ നേടാം. ഇൗ സൗകര്യം പ്രേയാജനപ്പെടുത്താൻ ഒാൺലൈൻ സജ്ജീകരണം ഒരുക്കിയതായി കേന്ദ്ര പ്രോവിഡൻറ് ഫണ്ട് കമീഷണർ വി.പി. ജോയി പറഞ്ഞു.
ജോലി ചെയ്യുന്ന രാജ്യത്തെ സാമൂഹിക സുരക്ഷ പദ്ധതിയിൽ നിന്ന് ഒഴിവാകുന്നതു വഴി തൊഴിൽദാതാക്കൾക്ക് ഇരട്ട സാമൂഹിക സുരക്ഷ വിഹിതം നൽകുന്നതിൽ നിന്ന് ഒഴിവാകാൻ അവസരം ലഭിക്കും. 18 രാജ്യങ്ങളുമായി ഇതിന് കരാറിൽ ഏർപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. തൊഴിലാളി സൗഹൃദ പരിപാടി എന്ന നിലയിലാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് വി.പി. ജോയി പറഞ്ഞു. തൊഴിലെടുക്കുന്നതിന് വിദേശത്തു പോകുന്ന തൊഴിലാളിക്ക് കവറേജ് സർട്ടിഫിക്കറ്റ് കിട്ടും. ഇതിനു വേണ്ടി ഒാൺലൈനിൽ അപേക്ഷിക്കാം. ഒാൺലൈനിൽ തന്നെ സർട്ടിഫിക്കറ്റ് കിട്ടുകയും ചെയ്യും. ഇ.പി.എഫ്.ഒ വെബ്സൈറ്റിൽ ഒറ്റപേജ് അപേക്ഷ ലഭ്യമാണ്.
കുറഞ്ഞ കാലത്തേക്ക് വിദേശത്ത് തൊഴിലെടുക്കാൻ പോകുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് വലിയ സഹായമായിരിക്കും പദ്ധതിയെന്ന് കമീഷണർ പറഞ്ഞു. വിദേശ രാജ്യത്തുനിന്ന് ദീർഘകാലം പണം വിട്ടുകിട്ടാതെ കിടക്കുന്ന സ്ഥിതി കവറേജ് സർട്ടിഫിക്കറ്റ് വഴി ഒഴിവാകും. െബൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, െഡൻമാർക്, റിപ്പബ്ലിക് ഒാഫ് കൊറിയ, നെതർലൻഡ്സ്, ഹംഗറി, ഫിൻലാൻഡ്, സ്വീഡൻ, നോർവേ, ഒാസ്ട്രിയ, ജപ്പാൻ, പോർചുഗൽ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യക്ക് സാമൂഹിക സുരക്ഷ കരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.