ഇ.പി.എഫ് പലിശ നിരക്ക് കുറച്ചു
text_fieldsന്യൂഡൽഹി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട്(ഇ.പി.എഫ്) നിക്ഷേപങ്ങളുടെ പലിശാ നിരക്ക് കുറച്ചു. ഇ.പി.എഫ് പലിശാ നിരക്ക് 8.65 ശതമാനമാക്കിയാണ് കുറച്ചത്. 2015-16 സാമ്പത്തിക വർഷത്തിൽ 8.8 ശതമാനമായിരുന്നു പലിശ നിരക്ക്.
ഇന്നു ചേർന്ന എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) സെൻട്രൽ ബോർഡ് ട്രസ്റ്റീസിെൻറ യോഗത്തിലാണ് തീരുമാനം. ഇ.പി.എഫിൽ നിക്ഷേപമുള്ള നാലു കോടി ജീവനക്കാരെയാണ് ഇത് ബാധിക്കുക.
നടപ്പ് സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ പി.എഫ് പലിശ 8.8ശതമാനത്തില്‍നിന്ന് 8.7 ശതമാനമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
സർക്കാർ ഇൗ വർഷം ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കുറച്ചിരുന്നു. പബളിക് പ്രോവിഡന്‍റ് ഫണ്ട്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി അക്കൗണ്ട് എന്നിവയുടെ പലിശ നിരക്കുകളാണ് കുറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.