Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപി.എഫ് പിന്‍വലിക്കാന്‍...

പി.എഫ് പിന്‍വലിക്കാന്‍ ഒറ്റ ഫോറം മാത്രം

text_fields
bookmark_border
പി.എഫ് പിന്‍വലിക്കാന്‍ ഒറ്റ ഫോറം മാത്രം
cancel

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് പ്രോവിഡന്‍റ് ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ എളുപ്പമാക്കി. ഇനി എല്ലാ ഇനങ്ങളിലുമുള്ള അപേക്ഷകള്‍ക്ക്  ഒരൊറ്റ അപേക്ഷ ഫോറം മതി. പല പേജുകളുണ്ടായിരുന്ന അപേക്ഷ ഫോറം ലളിതമാക്കി ഒറ്റ പേജ് മാത്രമാക്കി ചുരുക്കി.

ഫോറം നമ്പര്‍ 19, 10 സി, 31, 19 (യു.എ.എന്‍), 10 സി (യു.എ.എന്‍), 31 (യു.എ.എന്‍) എന്നിവക്ക് പകരമാണ് ഒറ്റ അപേക്ഷ ഫോറം. പി.എഫ്, ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് പണം പിന്‍വലിക്കാന്‍ തൊഴിലുടമയുടെ ഒപ്പ് ആവശ്യമില്ല. നേരിട്ട് ഇ.പി.എഫ് ഒയെ സമീപിച്ച് പണം പിന്‍വലിക്കാം. ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതിയ ഒറ്റ പേജ് ഫോറം മതി. പക്ഷേ, അതില്‍ തൊഴിലുടമയുടെ ഒപ്പ് വേണം.  

അപേക്ഷകളോടൊപ്പം വിവിധ സാക്ഷ്യപത്രങ്ങളും നല്‍കേണ്ടതില്ല.  വീടുവെക്കാന്‍ ഭൂമി വാങ്ങല്‍, ഭവന വായ്പ, വീട് മോടി കൂട്ടല്‍ എന്നിവക്ക് പണം പിന്‍വലിച്ചാല്‍ ശേഷം ‘യൂട്ടിലൈസേഷന്‍’ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:epfocommon form
News Summary - epfo common form
Next Story