ഇ.പി.എഫ്.ഒ-ഹഡ്കോ ഭവനവായ്പപദ്ധതിക്ക് ധാരണയായി
text_fieldsന്യൂഡൽഹി: ഭവനവായ്പക്കായി പ്രോവിഡൻറ് ഫണ്ട് നിക്ഷേപത്തിലെ 90 ശതമാനം വരെ തുക വരിക്കാർക്ക് പിൻവലിക്കാൻ കഴിയുന്ന പദ്ധതിക്ക് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷനും(ഇ.പി.എഫ്.ഒ) ഹഡ്േകായും തമ്മിൽ ധാരണയായി. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ)പദ്ധതിക്കുകീഴിൽ വരുന്ന മധ്യ-ഇടത്തരം-താഴ്ന്ന വരുമാനക്കാർക്ക് ഹഡ്േകാ വഴി ലഭിക്കുന്ന ഭവനവായ്പയിൽ 2.67 ലക്ഷം രൂപ വരെ ഇ.പി.എഫ്.ഒ സബ്സിഡി നൽകുന്ന പദ്ധതിയാണിത്.
കേന്ദ്ര പ്രോവിഡൻറ് ഫണ്ട് കമീഷണർ വി.പി. ജോയിയും ഹഡ്േകാ സി.എം.ഡി എം. രവികാന്തും ഇതു സംബന്ധിച്ച ധാരണപത്രം കൈമാറി. 2022 ഒാടെ എല്ലാവർക്കും വീട് എന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് പുതിയ വായ്പരീതി ആവിഷ്കരിച്ചത്. കേന്ദ്ര നഗരവികസന മന്ത്രി എം.െവങ്കയ്യ നായിഡു, തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ എന്നിവരും ചടങ്ങിൽ പെങ്കടുത്തു. പ്രതിമാസ പി.എഫ് നിക്ഷേപത്തിലൂടെ മാസം തോറുമുള്ള വായ്പതിരിച്ചടവ് (ഇ.എം.െഎ)നടത്തുേമ്പാഴാണ് പലിശയിളവായി ഇൗ ആനുകൂല്യം ലഭിക്കുക.ഇ.പി.എഫ് അംഗങ്ങൾ േചർന്ന് രൂപവത്കരിക്കുന്ന സൊസൈറ്റികൾക്കും പി.എഫ് അംഗങ്ങൾക്ക് വ്യക്തിപരമായും പദ്ധതിയിൽ ചേരാം. പി.എഫിൽ അംഗത്വമെടുത്ത് മൂന്നുവർഷമെത്തിയവർ അപേക്ഷക്ക് അർഹരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.