ഇ.പി.എഫ്.ഒ ഭവനപദ്ധതി തുടങ്ങുന്നു
text_fieldsന്യൂഡല്‍ഹി: എംപ്ളോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) ഭവനപദ്ധതിക്ക് തുടക്കമിടുന്നു. നാലു ലക്ഷം അംഗങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് ഇ.പി.എഫ്.ഒയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ പദ്ധതിയുടെ പ്രഖ്യാപനമുണ്ടാകും.
സര്‍വിസ് കാലയളവില്‍ അംഗങ്ങള്‍ക്ക് വീട് വാങ്ങുന്നതിന് സൗകര്യമൊരുക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഇ.പി.എഫ്.ഒയുടെ ലക്ഷ്യം. വീട് ആവശ്യമുള്ള അംഗങ്ങളുടെ ചുരുങ്ങിയത് 20 പേരെങ്കിലുമടങ്ങുന്ന കൂട്ടായ്മ ഉണ്ടാക്കിയശേഷം ഇതിനെ ബാങ്ക്, കെട്ടിട ഉടമകള്‍, വില്‍പനക്കാര്‍ എന്നിവരുമായി ബന്ധിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. തുടക്കത്തില്‍ നിശ്ചിത തുക അടച്ച് ബാക്കി തുക ഇ.പി.എഫ് അക്കൗണ്ടില്‍ നിന്ന് ഗഡുക്കളായി അടക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയില്‍ എന്തെങ്കിലും തര്‍ക്കമുണ്ടാവുകയാണെങ്കില്‍ ഇ.പി.എഫ്.ഒ കക്ഷിയായിരിക്കില്ല. അംഗങ്ങളുടെ കൂട്ടായ്മ ബാങ്കുമായോ ബില്‍ഡറുമായോ തര്‍ക്കം പരിഹരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.