Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവരാനിരിക്കുന്നത്​...

വരാനിരിക്കുന്നത്​ 2007നേക്കാളും വലിയ മാന്ദ്യം; മുന്നറിയിപ്പുമായി ലോകബാങ്ക്​

text_fields
bookmark_border
world-bank
cancel

വാഷിങ്​ടൺ: കോവിഡ്​ 19 വൈറസ്​ ബാധമൂലം ആഗോള സമ്പദ്​വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകുമെന്ന്​ ഏറെക്കുറെ ഉറപ്പായിട്ടു ണ്ട്​. അ​ത്​ എത്രത്തോളം സമ്പദ്​വ്യവസ്ഥകളെ സ്വാധീനിക്കുമെന്നതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ്​ ഇപ്പോ ൾ പുറത്ത്​ വരുന്നത്​. 2007-09 കാലഘട്ടത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തേക്കാൾ ഭീകരമായ അവസ്ഥയിലേക്ക്​ ലോകം നീങ്ങു മെന്നാണ്​ ലോകബാങ്ക്​ നൽകുന്ന മുന്നറിയിപ്പ്​. ദരിദ്ര രാജ്യങ്ങളിൽ സമാനതകളില്ലാത്ത പ്രതിസന്ധിയാവും കോവിഡ്​ സൃഷ്​ടിക്കുകയെന്ന്​ ലോകബാങ്ക്​ പ്രസിഡൻറ്​ മാൽപാസ്​ പറഞ്ഞു.

ആരോഗ്യപരമായ പ്രതിസന്ധിക്കുമപ്പുറം ആഗോള മാന്ദ്യം കോവിഡ്​ മൂലമുണ്ടാകും. 2007ലെ മാന്ദ്യത്തേക്കാളും രൂക്ഷമായിരിക്കും ഇത്​. ഉൽപാദനം, നിക്ഷേപം, തൊഴിൽ, വ്യാപാരം എന്നിവയെല്ലാം കോവിഡ്​ മൂലം പ്രതിസന്ധി നേരിടുകയാണെന്ന്​ മാൽപാസ്​ വ്യക്​തമാക്കി.

ദരിദ്ര രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും പിന്തുണ നൽകാനാണ്​ ലോകബാങ്ക്​ ഇപ്പോൾ ശ്രമിക്കുന്നത്​. പാവ​പ്പെട്ടവർക്കും പ്രതിസന്ധി അഭിമുഖീകരിക്കുന്നവർക്കും സഹായമെത്തിക്കുകയാണ്​ ലോകബാങ്കി​​െൻറ പ്രാഥമിക ലക്ഷ്യം. വ്യവസായവും തൊഴിലുകളും സംരക്ഷിക്കുകയെന്നതും ലോകബാങ്കി​​െൻറ പ്രഖ്യാപിത ലക്ഷ്യമാണെന്നും മാൽപാസ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsworld bankmalayalam newsglobal economycovid 19
News Summary - Estimates Suggest Global Downturn Deeper Than Great Recession-Business news
Next Story