Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജെറ്റ്​ എയർവേയ്​സ്​...

ജെറ്റ്​ എയർവേയ്​സ്​ കടുത്ത പ്രതിസന്ധിയിൽ; ശമ്പളം 25 ശതമാനം കുറക്കുന്നു

text_fields
bookmark_border
ജെറ്റ്​ എയർവേയ്​സ്​ കടുത്ത പ്രതിസന്ധിയിൽ; ശമ്പളം 25 ശതമാനം കുറക്കുന്നു
cancel

മുംബൈ: വിമാന കമ്പനിയായ ജെറ്റ്​എയർവേയ്​സ്​ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്​ സൂചന. ഇനി 60 ദിവസത്തേക്ക്​ കൂടി ​പ്രവർത്തിക്കാനുള്ള മൂലധനം മാത്രമേ വിമാന കമ്പനിയുടെ കൈവശമുള്ളുവെന്നാണ്​ റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്​ചാത്തലത്തിൽ കടുത്ത നടപടികളുമായി ജെറ്റ്​ എയർവേയ്​സ്​ മുന്നോട്ട്​ പോകുന്നുവെന്നാണ്​ വിവരം​.

ജീവനക്കാരുടെ ശമ്പളത്തിൽ 25 ശതമാനം കുറവ്​ വരുത്താനുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നുവെന്നാണ്​ സൂചന. കമ്പനിയുടെ ഒാഹരികൾ വിൽക്കുന്നതിനായി ബാങ്കുകളെ സമീപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്​. ശമ്പളം വെട്ടികുറക്കുന്ന വിവരം ജെറ്റ്​ എയർവേയ്​സ്​ ​ചെയർമാൻ നരേഷ്​ ഗോയൽ തോഴിലാളികളുമായി ചർച്ച നടത്തി​യെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​.

അതേ സമയം, ജെറ്റ്​ എയർവേയ്​സ്​ പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നതിന്​ പിന്നാലെ കമ്പനിയുടെ ഒാഹരികൾ നാല്​ ശതമാനം താഴ്​ന്നു. ഇന്ത്യയിലെ മറ്റൊരു പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യയും നിലവിൽ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysmalayalam newsecnomic crisis
News Summary - et Airways Has Money to Fly Only for 60 More Days, Staff Stare at 25% Pay Cuts: Report-Business news
Next Story