യെസ് ബാങ്ക് പ്രതിസന്ധി: മ്യൂച്വൽഫണ്ടുകളിലും വൻ ആഘാതം
text_fieldsമുംബൈ: സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് യെസ് ബാങ്ക് അഭിമുഖീകരിക്കുന്നത്. ഇതിെൻറ പ്രതിഫലനം യെസ് ബാങ് കിെൻറ ഓഹരി വിലയിലും പ്രകടമാവുന്നുണ്ട്. 50 ശതമാനം നഷ്ടത്തോടെയാണ് യെസ് ബാങ്ക് ഓഹരികൾ വ്യാപാരം നടത്തുന് നത്. എന്നാൽ, ഓഹരി നിക്ഷേപകരെ മാത്രമല്ല യെസ് ബാങ്കിലുണ്ടായ പ്രതിസന്ധി ബാധിക്കുകയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യയിലെ പ്രമുഖ മ്യൂച്വൽ ഫണ്ട് കമ്പനികൾക്കെല്ലാം യെസ് ബാങ്കിൽ നിക്ഷേപമുണ്ട്. ഇതോടെ മ്യൂച്വൽ ഫണ്ട് വിപണിയേയും യെസ് ബാങ്കിലുണ്ടായ പ്രതിസന്ധി ബാധിക്കും.
എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്മെൻറ്, എസ്.ബി.ഐ ഫണ്ട് മാനേജ്മെൻറ്, കോട്ടക്-മഹീന്ദ്ര അസറ്റ് മാനേജ്മെൻറ്, നിപ്പോൺ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്മെൻറ് തുടങ്ങിയ കമ്പനികൾക്കെല്ലാം കൂടി 1.5 കോടി ഓഹരികൾ യെസ് ബാങ്കിലുണ്ടെന്നാണ് ജനുവരി 31ലെ കണക്കുകൾ.
ഫ്രാങ്ക്ലിൻ ടെപ്റ്റൻ അസറ്റ് മാനേജ്മെൻറ്, യു.ടി.ഐ അസറ്റ് മാനേജ്മെൻറ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്മെൻറ്, ക്വാൻറം അസറ്റ് മാനേജ്മെൻറ് തുടങ്ങിയ കമ്പനികൾക്കെല്ലാം കൂടി യെസ് ബാങ്കിൽ 20-92 ലക്ഷം കോടി ഓഹരികളുമുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് 58.56 ശതമാനം ന നഷ്ടത്തോടെ 15.35 രൂപയിലാണ് യെസ് ബാങ്ക് വ്യാപാരം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.