സിദ്ധാർഥയുടെ മരണം: കോഫി ഡേ കടുത്ത പ്രതിസന്ധിയിൽ
text_fieldsന്യൂഡൽഹി: വി.ജി സിദ്ധാർഥയുടെ മരണം മൂലം കോഫി ഡേ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ദൈനംദിന പ്രവർത്തനങ് ങൾ പോലും തടസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഫേ കോഫി ഡേയെ ഐ.ടി.സി, കൊക്കകോള തുടങ്ങിയ കമ്പനികൾക്ക് വിൽക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വി.ജി സിദ്ധാർഥയെ കാണാതാകുന്നതും പിന്നീട് അദ്ദേഹത്തിൻെറ മൃതദേഹം നദിയിൽ നിന്ന് കണ്ടെത്തുന്നതും.
പുതിയ സാഹചര്യം ചർച്ച ചെയ്യാൻ കോഫി ഡേ അടിയന്തിര ബോർഡ് യോഗം വിളിച്ചിട്ടുണ്ട്. കഫേ കോഫി ഡേ വിൽക്കാതെ ഇനി മുന്നോട്ട് പോകാനാവില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. കഫേ കോഫി ഡേയിലെ ഓഹരികൾ വാങ്ങാനുള്ള ചർച്ചകൾക്ക് കഴിഞ്ഞ മാസം കോക്കോ കോള തുടക്കം കുറിച്ചിരുന്നു. ഐ.ടി.സിയുമായും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കോഫി ഡേയിലെ സംഭവ വികാസങ്ങൾ സെബി കർശനമായി നിരീക്ഷിക്കുന്നുണ്ട്. വി.ജി സിദ്ധാർഥയുടെ മരണത്തോടെ കോഫി ഡേയുടെ ഓഹരിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. കമ്പനിയുടെ ഓഹരി വിലയിൽ ബുധനാഴ്ചയും കുറവ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.