വിജയ് മല്ല്യയുടെ ജാമ്യം നീട്ടി
text_fieldsന്യൂഡൽഹി: 9000 കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്ല്യയെ മടക്കി നൽകിയാൽ താമസിപ്പിക്കാൻ പോകുന്ന മുംബൈ ജയിലിെൻറ ദൃശ്യങ്ങൾ നൽകണമെന്ന് ഇന്ത്യയോട് യു.കെ കോടതി. മല്ല്യയെ കൈമാറാൻ ആവശ്യപ്പെട്ട് ഇന്ത്യ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
മുംബൈ ആർതർ റോഡ് ജയിലിലെ ബാരക് 12ലാണ് മല്ല്യയെ പാർപ്പിക്കുകയെന്നും ജയിൽ വൃത്തിയുള്ള അന്തരീക്ഷത്തിലാണെന്നും സി.ബി.െഎക്കു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അദ്ദേഹം നൽകിയ ജയിൽ വളപ്പിെൻറ ചിത്രങ്ങളിൽ ജഡ്ജി അതൃപ്തി പ്രകടിപ്പിച്ചു.
പ്രോസിക്യൂഷൻ ഹാജരാക്കിയ ചിത്രം വിശ്വാസ യോഗ്യമല്ലെന്ന് മല്ല്യയുടെ അഭിഭാഷകൻ വാദിച്ചു. ബാരക് സ്റ്റീൽ ചുവരുകളാൽ മൂടപ്പെട്ടതാണ്. സൂര്യപ്രകാശം ഇവിടേക്ക് കടക്കില്ല. പ്രോസിക്യൂഷൻ ഹാജരാക്കിയ ചിത്രത്തിൽ മതിയായ വെളിച്ചമുണ്ടെങ്കിലും അത് എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം വാദിച്ചു.
ജയിലിൽ മതിയായ വെളിച്ചമെത്തുന്നുണ്ടെന്ന് ബോധ്യമാവാൻ ഉച്ച സമയത്ത് പകൽ വെളിച്ചത്തിൽ ചിത്രീകരിച്ച ജയിലിെൻറ ദൃശ്യങ്ങളാണ് വേണ്ടതെന്നും ഇത് മൂന്ന് ആഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.മല്ല്യയുടെ ജാമ്യം നീട്ടി നൽകിയിട്ടുണ്ട്. ഇനി സെപ്തംബർ 12ന് കേസിൽ വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.