കർഷകർക്കെതിരെ കേസ്: ഒത്തുതീർപ്പ് ഫോർമുലയുമായി പെപ്സി
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ നൽകിയ കേസ് പിൻവലിക്കാൻ ഫ ോർമുലയുമായി പെപ്സി കമ്പനി. ആവശ്യപ്പെട്ട ഒന്നര കോടി രൂപ നഷ്ടപരിഹാരം വേണ്ടെന്നും പകരം, മേലിൽ ഈയിനം ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നത് തങ്ങളുടെ ഉപാധി അനുസരിച്ചാകണമെ ന്നും വിള തങ്ങൾക്കുതന്നെ നൽകണമെന്നുമുള്ള നിർദേശമാണ് പെപ്സി മുന്നോട്ടുവെച്ചത്.
എന്നാൽ, ഒത്തുതീർപ്പ് ഉപാധി അംഗീകരിക്കാനാവില്ലെന്നും കേസ് പിൻവലിക്കുന്നതുവരെ കമ്പനിയുടെ ലെയ്സ് അടക്കമുള്ള ഉരുളക്കിഴങ്ങ് ഉൽപന്നങ്ങൾ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻമുല്ല ആവശ്യപ്പെട്ടു. കർഷകരുടെ അവകാശം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. നിരുപാധികം കേസ് പിൻവലിക്കണമെന്നും കിസാൻ സഭ വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിള വകഭേദങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നിയമത്തിെൻറ വ്യവസ്ഥകൾക്കു വിരുദ്ധമായ കേസാണ് പെപ്സി കമ്പനി കർഷകർക്കുമേൽ ചുമത്തിയിരിക്കുന്നതെന്ന് ഹനൻമുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.