ഇന്ത്യൻ െഎ.ടി കമ്പനികൾ അമേരിക്കകാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു
text_fieldsമുംബൈ: ട്രംപിെൻറ വിസനയത്തെ കുറിച്ച് ആശങ്കകൾ നിലനിൽക്കേ ഇന്ത്യൻ െഎ.ടി കമ്പനികൾ കൂടുതൽ അമേരിക്കൻ പൗരൻമാരെ പ്രൊജക്ടുകൾക്കായി റിക്രൂട്ട് ചെയ്യുന്നു. എച്ച്1-ബി വിസയിൽ ട്രംപ് മാറ്റം വരുത്താനുള്ള സാധ്യതകൾ നിലനിൽക്കേയാണ് പുതിയ നീക്കവുമായി െഎ.ടി കമ്പനികൾ രംഗത്തെത്തുന്നത്.
ഇന്ത്യൻ െഎ.ടി കമ്പനികളിൽ ടാറ്റ കൺസൾട്ടൻസി സർവീസിനും വിപ്രോക്കും ഇൻഫോസിസിനുമാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ െഎ.ടി പ്രൊഫഷണലുകളുള്ളത്. 2005 മുതൽ 2014 വരെയുളള കാലയളവിൽ എകദേശം 86,000 െഎ.ടി പ്രൊഫഷണലുകളാണ്ഇത്തരത്തിൽ അമേരിക്കയിലെത്തിയത്. ഇവരിൽ പലരും എച്ച്1 ബി വിസ ഉപയോഗിച്ചാണ് അമേരിക്കയിൽ താമസിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ തന്നെ ഇൗ വിസയിൽ മാറ്റം വരുത്തുമെന്ന് ട്രംപ് സൂചന നൽകിയിരുന്നു. ഇതിനോടപ്പം എച്ച്1 ബി വിസയുടെ മുഖ്യവിമർശകനായ ജെഫ് സെസണെയാണ് ട്രംപ് അറ്റോണി ജനറലായി നിയമിച്ചിരിക്കുന്നത്. ഇതും െഎ.ടി മേഖലയുടെ ആശങ്ക കൂട്ടാൻ കാരണമായി . പെട്ടന്നൊരു നാൾ വിസ നിയമത്തിൽ മാറ്റം വരുത്തിയാൽ അത് ഇന്ത്യൻ കമ്പനികളുടെ അമേരിക്കയിലെ പ്രൊജക്ടുകളെ ഗുരുതരമായി ബാധിക്കും. ഇത് മുന്നിൽ കണ്ടാണ് അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ െഎ.ടി കമ്പനികളെ പ്രേരിപ്പിക്കുന്നത്.
കൂടുതൽ അമേരിക്കൻ പൗരൻമാരെ തങ്ങൾ റിക്രൂട്ട് ചെയ്യാൻ ആരംഭിച്ച് കഴിഞ്ഞു. തുടക്കകാരെയും ഇത്തരത്തിൽ റിക്രൂട്ട് ചെയ്യുന്നുെണ്ടന്നും ഇൻഫോസിസ് ചീഫ് ഒാപ്പറേറ്റിങ് ഒാഫീസർ പ്രവീൺ റാവു പറഞ്ഞു. തുടക്കകാരെ റിക്രൂട്ട് ചെയ്ത് അവർക്ക് പരിശീലനം നൽകുന്നത് ഞങ്ങൾക്ക് കൂടുതൽ ചിലവേറിയ കാര്യമാണ് റാവു പറഞ്ഞു.
ട്രംപ് അധികാരത്തിലെത്തയതോടെ വിദേശ പ്രൊഫഷണലുകൾക്കുള്ള മിനിമം വേതനത്തിൽ വർധന വരുത്തുമെന്നാണ് അറിയുന്നത്. ഇത് െഎ.ടി കമ്പനികൾക്ക് തിരിച്ചടിയാണ്. ഇത് മറികടക്കാനായി അമേരിക്കയിലെ ചെറിയ െഎ.ടി കമ്പനികളെ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ െഎ.ടി കമ്പനികൾ. ഇത്തരത്തിൽ ഇൻഫോസിസ് അമേരിക്കൻ കമ്പനിയായ നോഹ കൺസൾട്ടൻസി സർവീസിനെ ഏറ്റെടുത്തു കഴിഞ്ഞു. ടെക് മഹീന്ദ്രയും ഇത്തരത്തിൽ ലൈറ്റ് ബ്രിഡ്ജ് എന്ന കമ്പനി ഏറ്റെടുത്തിട്ടുണ്ട്
ഇതിനൊടപ്പം ഒാട്ടമേഷൻ, ക്ളൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് െഎ.ടി കമ്പനികളുടെ തീരുമാനം. ഇൗ സർവീസുകൾക്ക് കുറഞ്ഞ െഎ.ടി പ്രൊഫഷണലുകളുടെ സേവനം മാത്രം മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.