ഫെഡറല്‍ ബാങ്ക്: സമയത്തില്‍ മാറ്റം
text_fieldsകൊച്ചി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെ ഫെഡറല്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തന സമയം മാറ്റി. മാര്‍ച്ച് 27 വരെ എല്ലാ ബ്രാഞ്ചും രാവിലെ 10 മുതല്‍ രണ്ടുവരെയായിരിക്കും പ്രവര്‍ത്തിക്കുക.
പണനിക്ഷേപം, പിന്‍വലിക്കല്‍, ചെക്ക് ക്ലിയറിങ്, റെമിറ്റന്‍സ്, സര്‍ക്കാര്‍ ഇടപാടുകള്‍ എന്നീ അത്യാവശ്യ നടപടികള്‍ മാത്രമെ ഈ ദിവസങ്ങളില്‍ ബാങ്ക് ശാഖകളില്‍ ലഭ്യമാകൂവെന്നും വൈസ് പ്രസിഡൻറ് ആനന്ദ് ചുഗ് അറിയിച്ചു.
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പ്രതിദിന പണം പിന്‍വലിക്കല്‍ പരിധി ഒരു ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും എല്ലാ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും മുഴുസമയവും ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.