സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കർശന നടപടി; പുതിയ ബില്ലുമായി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കോർപറേറ്റ് കുറ്റവാളികളെ കുടുക്കാൻ ഒടുവിൽ സർക്കാർ നിയമം. വിജയ് മല്യ, ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെപ്പോലുള്ള വൻകിടക്കാർ കോടികളുടെ വെട്ടിപ്പ് നടത്തി രാജ്യംവിടുന്നതും വിചാരണക്ക് ഹാജരാകാതെ വിദേശത്ത് തുടരുന്നതും തടയാൻ ലക്ഷ്യമിടുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
‘സാമ്പത്തിക കുറ്റവാളികൾ രാജ്യം വിടുന്നതിനെതിരായ ബിൽ’ (ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ബിൽ) എന്ന് പേരുള്ള ബില്ലിൽ സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവരുടെ മുഴുവൻ ആസ്തികളും പിടിച്ചെടുക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരമുണ്ടെന്ന് വ്യവസ്ഥ ചെയ്യുന്നു.
നിലവിലെ കള്ളപ്പണ തട്ടിപ്പ് തടയൽ നിയമത്തിൽനിന്ന് (പി.എം.എൽ.എ) വ്യത്യസ്തമായിരിക്കും പുതിയ നിയമം. പി.എം.എൽ.എപ്രകാരം ഒരാളെ കുറ്റവാളിയായി വിധിച്ച ശേഷമാണ് കുറ്റകൃത്യത്തിലൂടെ അയാൾ സമ്പാദിച്ച ആസ്തികൾ പിടിച്ചെടുക്കുക. എന്നാൽ പുതിയ ബിൽ പ്രകാരം സാമ്പത്തിക വെട്ടിപ്പ് നടത്തി രാജ്യംവിടുന്നയാളുടെ എല്ലാ ആസ്തികളും കേന്ദ്രത്തിന് പിടിച്ചെടുക്കാം. രാജ്യംവിടുന്ന കുറ്റവാളികളുടെ വിചാരണ ഒരിക്കലും അവസാനിക്കാത്ത സാഹചര്യത്തിലാണ് കടുത്ത വ്യവസ്ഥ കൊണ്ടുവരുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.
പ്രത്യേക കോടതികൾ വഴിയായിരിക്കും സ്വത്തുക്കൾ അതിവേഗം മുതൽക്കൂട്ടുക. ബിൽ അനുസരിച്ച് സാമ്പത്തിക വെട്ടിപ്പ് നടത്തുന്നവരെ ക്രിമിനൽ കുറ്റം ചെയ്തവരായി കണക്കാക്കും. പുതിയ ബിൽ പഴയതും പുതിയതുമായ കേസുകൾക്ക് ബാധകമായിരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. പലായനംചെയ്യുന്ന സാമ്പത്തിക കുറ്റവാളിക്ക് രാജ്യത്ത് സിവിൽ കേസ് നടത്താനും കഴിയില്ല.
മനപ്പൂർവം വായ്പ തിരിച്ചടക്കാതിരിക്കൽ, പണത്തട്ടിപ്പ്, വ്യാജ സാമ്പത്തിക രേഖകൾ (ഇലക്ട്രോണിക് അടക്കം)ചമയ്ക്കൽ, നികുതി അടയ്ക്കാതിരിക്കൽ തുടങ്ങിയവയെല്ലാം പുതിയ ബില്ലിൽ കുറ്റങ്ങളായി കണക്കാക്കുന്നു. വെട്ടിപ്പ് നടത്തി മുങ്ങിയശേഷം രാജ്യത്തേക്ക് തിരിച്ചുവരാൻ തയാറാകാത്തവർ, നൂറുകോടിയിലേറെ കിട്ടാക്കടമുള്ളവർ, സാമ്പത്തിക കുറ്റത്തിന് അറസ്റ്റ് വാറൻറ് ഉള്ളവർ തുടങ്ങിയവർക്കും നിയമത്തിലെ വ്യവസ്ഥകൾ ബാധകമായിരിക്കും. സാധാരണ സാമ്പത്തിക കുറ്റങ്ങൾക്കെതിരെ പി.എം.എൽ.എ പ്രകാരമായിരിക്കും കേസെടുക്കുക. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിെൻറ രണ്ടാം സെഷനിൽ ബിൽ പാർലമെൻറിൽ അവതരിപ്പിക്കാനാണ് കേന്ദ്ര നീക്കം.
ഭാവിയിൽ നീരവ് മോദിയുെടതുപോലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യാനും സാമ്പത്തിക കുറ്റങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഒാഡിറ്റർമാരെ നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ‘ദേശീയ ധനകാര്യ റിപ്പോർട്ടിങ് അതോറിറ്റി’(എൻ.എ.എഫ്.ആർ.എ) രൂപവത്കരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. ചാർേട്ടഡ് അക്കൗണ്ടൻറുമാരുടെ ഒാഡിറ്റിങ് അധികാരത്തെ ഇല്ലാതാക്കുന്നതാണോ ഇൗ നീക്കമെന്ന ചോദ്യത്തിന് അങ്ങനെയൊരു ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.