കേന്ദ്രബജറ്റ്: സർക്കാറിന് മുന്നിൽ കടമ്പകളേറേ
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കലിന് ശേഷം ഫെബ്രുവരി 1ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് സർക്കാറിനെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയാകും. നോട്ട് പിൻവലിക്കലിന് ശേഷമുണ്ടായ ജനരോഷം തണുപ്പിക്കുന്നതിനായി നികുതി നിരക്കുകളിൽ ഉൾപ്പടെ കുറവ് വരുത്തേണ്ടി വരും. ജനക്ഷേമ പദ്ധതികൾക്കായും പണം നീക്കി വെക്കേണ്ടി വരും. ഇതിന് പുറമേ വൻ പദ്ധതികൾക്കായി മൂലധനം കണ്ടെത്തേണ്ടതായുമുണ്ട്. എന്നാൽ ഇതിനുള്ള പണം കണ്ടെത്തുക എന്നത് സർക്കാറിന് വെല്ലുവിളിയാണ്. നോട്ട് പിൻവലിക്കലിന് ശേഷം രാജ്യത്ത് എത്രത്തോളം വളർച്ചയുണ്ടാകുമെന്നത് സംബന്ധിച്ച് കണക്കുകൾ സർക്കാറിന് ഇതുവരെ പുറത്ത് വിടാൻ സാധിച്ചിട്ടില്ല. പരോക്ഷ നികുതിയിൽ 14 ശതമാനം വർധിപ്പിക്കുമെന്നാണ് സർക്കാറിെൻറ കണക്കുകൂട്ടൽ.
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിൽ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ചടുത്തോളം നിർണായമാണ്. ഇൗ സംസ്ഥാനങ്ങൾക്കായി പ്രത്യേക പദ്ധതികളും പ്രഖ്യാപിക്കേണ്ടി വരും. കർഷകർക്കും ചെറുകിട വ്യവസായികൾക്കുമെല്ലാം ആനുകൂല്യങ്ങളും നൽകേണ്ടി വരും.
ധനകമ്മി ഇൗ വർഷം വർധിക്കാനാണ് സാധ്യത. ധനകമ്മി 3 ശതമാനത്തിൽ 3.5 ശതമാനമായി വർധിക്കുമെന്നാണ് സൂചന. രാജ്യത്തെ വിവിധ മേഖലകളിലെ നിക്ഷേപങ്ങളിലും കുറവ് സംഭവിച്ചിട്ടുണ്ട്. നിക്ഷേപം വർധിപ്പിക്കാനുള്ള സർക്കാറിെൻറ നടപടികളൊന്നും ഇനിയും ഫലം കണ്ടിട്ടില്ല. ഇയൊരു പശ്ചാത്തലത്തിൽ ബജറ്റ് അവതരണം ജെയ്റ്റ്ലിയെ സംബന്ധിച്ചടുത്തോളം വെല്ലുവിളി നിറഞ്ഞതാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.