കൽക്കരി ഇനി സർക്കാർ കുത്തകയല്ല; പ്രതിരോധ മേഖലയിലും സ്വകാര്യവൽക്കരണം
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. സ്വയംപര്യാപ്തമായ ഒരു രാജ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കടുത്ത മൽസരത്തിനായി എല്ലാവരും തയാറെടുക്കണം. എട്ട് മേഖലകളിലെ പരിഷ്കരണങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നും അവർ പറഞ്ഞു.
കൽക്കരി ഘനനം, ധാതുക്കൾ, പ്രതിരോധ ഉൽപന്ന നിർമ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം, ബഹിരാകാശം, ആണവമേഖല എന്നിവയിലാണ് ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരികയെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
കൽക്കരി മേഖലയിൽ സ്വകാര്യവൽക്കരണം
- കൽക്കരി മേഖലയിൽ സർക്കാറിെൻറ കുത്തക അവസാനിപ്പിക്കും
- ടണ്ണിന് നിശ്ചിത നിരക്കിൽ കൽക്കരി മേഖലയിൽ നിന്നുള്ള വരുമാനം സ്വകാര്യ കമ്പനികളുമായി പങ്കിടും
- 50 കൽക്കരിപാടങ്ങൾ ഉടൻ സ്വകാര്യ മേഖലക്ക് കൈമാറും
- ഉൽപാദനം 100 ലക്ഷം ടണ്ണാക്കി ഉയർത്തുക ലക്ഷ്യം.
- മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50,000 കോടി
ഖനികൾ ഉടൻ ലേലത്തിന്
- 500 ഖനികൾ ഉടൻ ലേലം ചെയ്യും
- ബോക്സൈറ്റ്, കൽക്കരി ഘനികൾ ഒരുമിച്ച് ലേലം ചെയ്യും. ഇത് അലുമിനിയം വ്യവസായത്തിന് ഗുണകരമാവുമെന്ന് പ്രതീക്ഷ
- ഖനികൾ ലേലം ചെയ്യുേമ്പാഴുള്ള പാട്ടക്കരാറിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി കുറക്കും
പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത
- പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൊണ്ടു വരും
- ആയുധങ്ങളുടെ ഇറക്കുമതി കുറക്കും
- ഇറക്കുമതി നിരോധിക്കുന്ന ആയുധങ്ങളുടെ പട്ടിക തയാറാക്കും
- പ്രതിരോധ സാമഗ്രഹികളുടെ നിർമാണത്തിൽ നേരിട്ടുള്ള വിദേശനിക്ഷേപം കൂട്ടും
- പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപത്തിെൻറ പരിധി 49ൽ നിന്ന് 74 ശതമാനമാക്കി ഉയർത്തും
വ്യോമയാന മേഖലയിൽ ചെലവുകൾ കുറക്കും
- േവ്യാമയാന മേഖലയിൽ ചെലവുകൾ കുറക്കും, 1000 കോടി ലാഭിക്കുക ലക്ഷ്യം
- ഇന്ധന ചെലവും യാത്ര സമയവും കുറക്കും
- 12 വിമാനത്താവളങ്ങളിലായി 13,000 കോടിയുടെ സ്വകാര്യനിക്ഷേപം
- വിമാന എൻജിനുകളുടെ അറ്റകൂറ്റപണിക്കായി വിപുലമായ സംവിധാനങ്ങളൊരുക്കും
- 6 വിമാനത്താവളങ്ങൾ കൂടി പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക്
ഊർജ മേഖലയിലും സ്വകാര്യവൽക്കരണം
- കേന്ദ്രഭരണ പ്രദേശങ്ങളിലെ ഊർജ വിതരണ കമ്പനികൾ സ്വകാര്യവൽക്കരിക്കും
- നഗരങ്ങളിലെ ഊർജ കമ്പനികളിലും സ്വകാര്യവൽക്കരണം കൊണ്ടു വരും
- കമ്പനികളുടെ കെടുകാര്യസ്ഥതക്ക് ഉപഭോക്തകൾകൾക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല
- ലോഡ്ഷെഡ്ഡിങ് പിഴ ഈടാക്കേണ്ട കുറ്റമാക്കി മാറ്റും
ബഹിരാകാശ രംഗത്തും സ്വകാര്യ മേഖലക്ക് പ്രാതിനിധ്യം
- ഉപഗ്രഹ നിർമാണം, പര്യവേക്ഷണം, വിക്ഷേപണം എന്നിവയിൽ സ്വകാര്യ മേഖലക്ക് പ്രാതിനിധ്യം നൽകും
- ഐ.എസ്.ആർ.ഒയുടെ സേവനങ്ങൾ സ്വകാര്യ കമ്പനികൾക്കും ഉപയോഗിക്കാൻ അനുവാദം നൽകും
- ബഹിരാകാശ ദൗത്യങ്ങളിലും സ്വകാര്യപങ്കാളിത്തം കൊണ്ടു വരും
ഐസോടോപ്പുകളുടെ നിർമാണത്തിലും സ്വകാര്യ മേഖല എത്തുന്നു
- മെഡിക്കൽ ഐസോടോപ്പുകളുടെ നിർമ്മാണത്തിനും പൊതു-സ്വകാര്യ പങ്കാളിത്തം
- ഭക്ഷ്യമേഖലയിലെ റേഡിയേഷൻ ടെക്നോളജിക്കും സ്വകാര്യ പങ്കാളിത്തം കൊണ്ടു വരും.
- ആണവമേഖലയിലും സ്റ്റാർട്ട് അപ് സിസ്റ്റം കൊണ്ടു വരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.