Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇ.പി.എസ്​ പെൻഷൻ...

ഇ.പി.എസ്​ പെൻഷൻ ചുരുങ്ങിയത്​ 2000 രൂപയാക്കിയേക്കും

text_fields
bookmark_border
Pension
cancel

ന്യൂഡൽഹി: എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി (ഇ.പി.എസ്​) അനുസരിച്ചുള്ള ചുരുങ്ങിയ പെൻഷൻ​ 2000 രൂപയാക്കിയേക്കും. നിലവിൽ ചു രുങ്ങിയത്​ 1000 രൂപയാണ്​ ഇ.പി.എസ്​. ഇത്​ 2000 രൂപയാക്കി വർധിപ്പിക്കണമെന്ന ഉന്നതാധികാര സമിതി നൽകിയ റിപ്പോർട്ട്​ കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കാനാണ്​ സാധ്യത. ​പെൻഷൻ ഉയർത്തുന്നതോടെ 40 ലക്ഷത്തിലേറെ പേര്‍ക്ക് ഗുണം ലഭിക്കും.

നിലവിലുള്ള 60 ലക്ഷം പെന്‍ഷന്‍കാരില്‍ 40 ലക്ഷത്തിലേറെ പേര്‍ പ്രതിമാസം 1500 രൂപയിൽ താഴെ പെന്‍ഷന്‍ വാങ്ങുന്നവരാണ്. 18 ലക്ഷം പേരാണ്​ 1000 രൂപ പെൻഷൻ വാങ്ങുന്നത്​. 9,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പുതിയ നിര്‍ദേശം സ്വീകരിച്ചാല്‍ ഇത് 12,000 കോടി രൂപയായി ഉയരും. സര്‍ക്കാറി​​െൻറ കൈയില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ടാണുള്ളത്. എംപ്ലോയീസ് പ്രൊവിഡൻറ്​ ഫണ്ട് ഓര്‍ഗനൈസേഷനില്‍ ചേരുന്നവരെല്ലാം പെന്‍ഷന്‍ പദ്ധതിയുടെയും ഭാഗമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finance ministrymalayalam newsepsminimum pension
News Summary - Finance ministry mulls hiking minimum pension under EPS
Next Story