സാമ്പത്തിക തട്ടിപ്പ്: സ്വത്ത് കണ്ടുകെട്ടൽ ബിൽ ലോക്സഭ പാസാക്കി
text_fieldsന്യൂഡൽഹി: വൻ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനും മറ്റും വ്യവസ്ഥചെയ്യുന്ന ബിൽ ലോക്സഭ പാസാക്കി. കേന്ദ്രം നേരേത്ത കൊണ്ടുവന്ന ഒാർഡിനൻസിനു പകരമുള്ളതാണ് ബിൽ. 100 കോടിയിൽപരം രൂപയുടെ വെട്ടിപ്പ് നടത്തി അറസ്റ്റ് വാറൻറ് നേരിടുന്നവർ, വിദേശത്തേക്ക് കടക്കുകയും കുറ്റവിചാരണ നേരിടാൻ തിരിച്ചെത്താതിരിക്കുകയും ചെയ്താൽ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമനിർമാണമാണിത്.
പിടികിട്ടാപ്പുള്ളിയായി ഒരിക്കൽ പ്രഖ്യാപിച്ചാൽ, സ്വത്ത് കേന്ദ്രം കണ്ടുകെട്ടും. അതിനെതിരെ കേസു കൊടുക്കാൻ അയാൾക്കോ ബന്ധമുള്ള സ്ഥാപനങ്ങൾക്കോ അവകാശമില്ല. വിജയ് മല്യ, നിരവ് മോദി തുടങ്ങിയ സാമ്പത്തിക കുറ്റവാളികൾ പിടികൊടുക്കാതെ വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് സർക്കാർ തിടുക്കത്തിൽ ഓർഡിനൻസ് പുറപ്പെടുവിച്ചത്.
ബില്ലിനെതിരെ നിരവധി വിയോജിപ്പുകൾ ലോക്സഭ ചർച്ചയിൽ ഉയർന്നു. ഓർഡിനൻസിനോട് വിയോജിപ്പ് അറിയിക്കുന്ന എൻ.കെ. േപ്രമചന്ദ്രെൻറ പ്രമേയം ബിൽ പാസാക്കുന്നതിനു മുമ്പായി സഭ വോട്ടിനിട്ട് തള്ളി. ബാങ്ക് തട്ടിപ്പു നടത്തി വിദേശത്തേക്ക് കടക്കാൻ വൻകിടക്കാർക്ക് അവസരം ഒരുക്കിയശേഷം നിയമനിർമാണം നടത്തുന്നത് ആത്മാർഥതയോടെയല്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
ബാങ്കുകളിൽ നടന്ന സാമ്പത്തിക ക്രമക്കേടിെൻറ പശ്ചാത്തലത്തിൽ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം എൻ.കെ. പ്രേമചന്ദ്രൻ ചോദ്യം ചെയ്തു. 100 കോടി രൂപക്ക് താഴെയുള്ള കുറ്റവാളികളെ ഒഴിവാക്കുന്നതിെൻറ യുക്തിയും ചോദ്യം ചെയ്യപ്പെട്ടു. ബില്ലിലെ പല വ്യവസ്ഥകളും നിയമപരമായി നിലനിൽക്കുന്നതാണോയെന്ന സംശയം അംഗങ്ങൾ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.