ജി.എസ്.ടി വരുമാനം ഏപ്രിലിൽ ഒരു ലക്ഷം കോടി കവിഞ്ഞെന്ന് ധനമന്ത്രാലയം
text_fieldsന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ ജി.എസ്.ടി വരുമാനം 1 ലക്ഷം കോടി കവിഞ്ഞെന്ന് ധനമന്ത്രാലയം. ഇതാദ്യമായാണ് ജി.എസ്.ടി പിരിവ് 1 ലക്ഷം കോടി കടക്കുന്നത്. വാർത്ത എജൻസിയായ എ.എൻ.െഎയുടെ റിപ്പോർട്ടുകളനുസരിച്ച് 2018 ഏപ്രിൽ മാസത്തിൽ 1,03,458 കോടി രൂപ ജി.എസ്.ടിയായി സർക്കാർ പിരിച്ചെടുത്തു.
ഏപ്രിൽ മാസത്തിൽ 18,652 കോടി സെൻററൽ ജി.എസ്.ടിയായും 25,704 കോടി സ്റ്റേറ്റ് ജി.എസ്.ടിയുമായാണ് പിരിച്ചെടുത്തത്. 50,548 കോടി ഇൻറഗ്രേറ്റഡ് ജി.എസ്.ടിയായും പിരിച്ചെടുത്തു. സെസിനത്തിൽ 8,554 കോടി രൂപയും ലഭിച്ചു. ജി.എസ്.ടി നികുതി പിരിവ് റെക്കോർഡിലെത്തിക്കാൻ പ്രയത്നിച്ച എല്ലാവരെയും ധനമന്ത്രി അരുൺ ജെയ്റ്റ്ലി അഭിന്ദിച്ചു.
87.12 ലക്ഷം നികുതിദായകരിൽ 60.47 ലക്ഷം പേരും ജി.എസ്.ടി.ആർ-3ബി ഫിൽ ചെയ്തു. ഇത്തരത്തിൽ ഏകദേശം 69.5 ശതമാനം പുതിയ നികുതി സമ്പ്രദായത്തിെൻറ ഭാഗമായി. ജി.എസ്.ടിയിൽ ത്രൈമാസ റിേട്ടൺ ഫയൽ ചെയ്തവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഇ^വേ ബില്ലുകൾ നിലവിൽ വന്നതും ജി.എസ്.ടി വരുമാനം കൂടുന്നതിന് കാരണമായെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.