സ്വിസ് നിേക്ഷപം: ആദ്യഘട്ടത്തിൽ ലഭിച്ചത് നിർത്തലാക്കിയ അക്കൗണ്ട് വിവരങ്ങൾ
text_fieldsന്യൂഡൽഹി/ബേൺ: ഇന്ത്യക്ക് കൈമാറിയ സ്വിസ് ബാങ്ക് നിേക്ഷപകരുടെ ആദ്യഭാഗത്തിലുള്ള ത് നിർത്തലാക്കിയ അക്കൗണ്ട് വിവരങ്ങൾ. നടപടി ഭയന്നാണ് ഇവർ പണം പിൻവലിച്ച് അക്കൗ ണ്ട് നിർത്തിയതെന്ന് ബാങ്കുകളും ഉദ്യോഗസ്ഥരും സൂചിപ്പിച്ചു. സ്വിസ് സർക്കാറാണ് സ ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ബാങ്കുകളോട് 2018ൽ ഇന്ത്യക്കാരുടെ നിേക്ഷപങ്ങള ുടെയും മറ്റുമുള്ള വിവരം നൽകാൻ നിർദേശിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിെൻറ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
കണക്കിൽ കാണിച്ചിട്ടില്ലാത്ത പണം സ്വിസ് ബാങ്കിൽ നിേക്ഷപിച്ചവർക്കെതിരെ കേസെടുക്കാൻ ഈ വിവരങ്ങൾ ഇന്ത്യൻ അധികൃതർക്ക് ഉപകാരപ്പെടും. എന്നാൽ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും യു.എസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുമുള്ള വിദേശ ഇന്ത്യക്കാരായ ബിസിനസുകാരുടെ വിവരങ്ങളാണ് ഇപ്പോൾ കൈമാറിയിട്ടുള്ളതെന്ന് സ്വിസ് ബാങ്ക് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. രഹസ്യ നിേക്ഷപം നടത്തിയവർക്കെതിരെ നടപടി ഭയന്ന് പലരും കുറച്ചു വർഷങ്ങൾക്കിടെ പണം പിൻവലിച്ച് അക്കൗണ്ടുകൾ നിർത്തിയിരുന്നു. ഇന്ത്യക്കാർ 2018നു മുമ്പ് നിേക്ഷപിക്കുകയും പിന്നീട് അവസാനിപ്പിക്കുകയും ചെയ്ത ഏകദേശം നൂറിലേറെ അക്കൗണ്ട് വിവരങ്ങളും ഇന്ത്യക്ക് കൈമാറാനുള്ള നടപടിക്രമത്തിലാണ് സ്വിസ് ബാങ്കുകൾ. ഇവർ നികുതിവെട്ടിച്ചുവെന്ന് ഇന്ത്യ അറിയിച്ചിരുന്നു. വർഷംതോറും സ്വിസ് ബാങ്കുകൾ വിവരങ്ങൾ കൈമാറും.
നികുതി വെട്ടിപ്പ് തടയാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഫെഡറൽ ഡിപ്പാർട്മെൻറ് ഓഫ് ഫിനാൻസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.