കോർപറേറ്റ് നികുതി 10 ശതമാനം വെട്ടിക്കുറച്ചു; വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി
text_fieldsപനാജി: സാമ്പത്തിക മേഖലക്ക് വീണ്ടും ഉേത്തജന പാക്കേജുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോർപറേറ്റ് നികുതിയിൽ വൻ ഇളവ് പ്രഖ്യാപിച്ചാണ് പുത്തനുണർവ് പകരാന ുള്ള പുതിയ നീക്കം. ആഭ്യന്തര കമ്പനികളുടെ കോർപറേറ്റ് നികുതി 10 ശതമാനം കണ്ട് കുറക്കു ന്ന വൻ പ്രഖ്യാപനമാണ് വെള്ളിയാഴ്ച ധനമന്ത്രി നടത്തിയത്. മറ്റെല്ലാ നിരക്കുകളുമടക്കം നില വിലെ 34.94 ശതമാനത്തിൽനിന്ന് 25.17 ശതമാനത്തിലേക്കാണ് നികുതി വെട്ടിക്കുറച്ചത്.
28 വർ ഷത്തിനിടെ ഒറ്റയടിക്ക് നൽകുന്ന ഏറ്റവും ഉയർന്ന നികുതി ഇളവ് കൂടിയാണിത്. കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കും 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കും ഇതിലൂടെ മറികടക്കാനാകുെമന്നാണ് കേന്ദ്രത്തിെൻറ പ്രതീക്ഷ. മന്ത്രിയുടെ പ്രഖ്യാപനം വന്നയുടൻ ഓഹരി വിപണി കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചുകയറി. ‘ഇത്തവണ ദീപാവലി നേരത്തെ’ എന്നായിരുന്നു ഇതേപ്പറ്റി കോർപറേറ്റ് ലോകത്തിെൻറ വിലയിരുത്തൽ.
ഉയർന്ന കോർപറേറ്റ് നികുതി നേരത്തെ തന്നെ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പുതിയ പ്രഖ്യാപനത്തിലൂടെ ചൈന, ദക്ഷിണകൊറിയ അടക്കം ഏഷ്യൻ രാജ്യങ്ങളിലേതിന് തുല്യമായ കോർപറേറ്റ് നികുതിയിലേക്ക് രാജ്യം എത്തിയതായും ഇത് നിക്ഷേപ വർധനക്ക് കാരണമാകുമെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, നിലവിലെ പരിതാപകരമായ അവസ്ഥയിൽ, നികുതി വെട്ടിക്കുറച്ചതിലൂടെ 1.45 ലക്ഷം കോടിയുടെ വാർഷിക വരുമാന നഷ്ടമാണ് സർക്കാറിന് ഉണ്ടാവുക.
രാജ്യത്തിെൻറ ധനക്കമ്മിയിൽ ഇത് മാരക മുറവുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാൽ, ഇതേപ്പറ്റി പൂർണ ബോധ്യമുണ്ടെന്നും ഇളവിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ഉത്തേജനത്തിലൂടെ മറികടക്കാനാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ധനക്കമ്മി സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളിൽനിന്ന് അവർ ഒഴിഞ്ഞുമാറി. രണ്ടരമാസം മുമ്പ് അവതരിപ്പിച്ച ബജറ്റിനുശേഷം മാന്ദ്യം മറികടക്കാൻ ഇത് നാലാം വട്ടമാണ് സാമ്പത്തിക ഉേത്തജന നടപടി ഉണ്ടാകുന്നത്. മുൻപ് വാഹനം, ബാങ്ക്, റിയൽ എസ്റ്റേറ്റ് മേഖലകൾക്കാണ് പാക്കേജുകൾ പ്രഖ്യാപിച്ചത്. ഗോവയിൽ നടക്കുന്ന ചരക്ക്സേവന നികുതി (ജി.എസ്.ടി) കൗൺസിൽ സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു മന്ത്രിയുടെ വാർത്താസമ്മേളനം. ധനമന്ത്രി കൈക്കൊണ്ടത് ചരിത്രപരമായ നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധീരമായ നടപടിയെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും പ്രതികരിച്ചു.
മറ്റ് നിർദേശങ്ങൾ
കുതിച്ചുയർന്ന് ഓഹരി വിപണി
മുംബൈ: ധനമന്ത്രാലയം പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതോടെ ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ ഓഹരി നിക്ഷേപകർ നേടിയത് ഏഴു ലക്ഷം കോടി. വെള്ളിയാഴ്ച ബി.എസ്.ഇ ഓഹരി സൂചിക സെൻസെക്സ് 1,921 പോയൻറും നിഫ്റ്റി 569 പോയൻറും ഉയർന്നു. കഴിഞ്ഞ പത്തുവര്ഷത്തിനിടെ ഏറ്റവും മികച്ച ഒറ്റ ദിവസത്തെ നേട്ടമാണ് സൂചികകള് സ്വന്തമാക്കിയത്. ഓഹരി വിൽക്കുേമ്പാൾ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതും വിപണിക്ക് നേട്ടമായി. രാവിലെ തളർച്ചയോടെ തുടങ്ങിയ വ്യാപാരം ധനമന്ത്രിയുടെ ഉത്തേജക പാക്കേജ് പുറത്തുവന്നതോടെ കുതിച്ചുകയറി. ഒരുഘട്ടത്തിൽ സെൻസെക്സ് 2,284 പോയൻറ് നേട്ടത്തിലെത്തിയെങ്കിലും പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഇടപാട് അവസാനിക്കുേമ്പാൾ െസൻസെക്സ് 38,014.62ലും നിഫ്റ്റി 11,274.20എന്ന നിലയിലുമാണ്.
പുതിയ നികുതി നിരക്ക്
നിലവിലെ കമ്പനികൾക്ക് ഇപ്പോഴത്തെ നിരക്കായ 30 ശതമാനത്തിൽ നിന്ന് 22 ശതമാനത്തിലേക്ക് കോർപറേറ്റ് നികുതി കുറയും. 2019 ഒക്ടോബർ ഒന്നിനുശേഷം നിലവിൽ വരുന്നതും 2023 മാർച്ച് 31നകം പ്രവർത്തനം തുടങ്ങുന്നതുമായ കമ്പനികൾക്ക് നിലവിലെ 25 ശതമാനത്തിൽനിന്ന് 15 ശതമാനമായും നികുതി കുറയും. പ്രത്യേക സാമ്പത്തികമേഖലയിൽ പ്രവർത്തിക്കുന്നതടക്കം മറ്റ് ഏതെങ്കിലും തരത്തിലെ നികുതിയിളവുകൾ ബാധകമായ കമ്പനികൾക്ക് പുതിയ നികുതിയിളവ് ലഭിക്കില്ല. സർചാർജ്, സെസ് എന്നിവയടക്കം ആയിരിക്കും പുതിയ നിരക്കായ 25.17 (പഴയത് 34.94). പുതിയ കമ്പനികൾക്ക് 17.01(പഴയത് 29.12). 2019 ഏപ്രിൽ ഒന്നുമുതലാണ് പുതിയ നികുതി നിരക്കിന് പ്രാബല്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.