അരിപോലെ മീനും ഇതര നാട്ടിൽനിന്ന്
text_fieldsമേലനങ്ങാതെ ഭക്ഷണം കഴിച്ചിരുന്നവരെ കളിയാക്കാൻ മുെമ്പാക്കെ പറഞ്ഞുകേട്ടിരുന്ന ഒരു പഴഞ്ചൊല്ലുണ്ട്; ‘പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഉണ്ണി ഉണ്ണും’^നെല്ല് പത്തായത്തിൽ താനേ ഉണ്ടാകുന്നതല്ലെന്നും കൃഷി ചെയ്ത് ഉണ്ടാക്കുന്നതാണെന്നും പുതിയ തലമുറയെ പഠിപ്പിക്കാൻ മുൻ തലമുറയുണ്ടാക്കിയ ഒരു ചൊല്ല്. എന്നാൽ, ഇന്ന് ഇൗ പഴഞ്ചൊല്ലും പതിരായിരിക്കുന്നു. പുതു ചൊല്ല് ഇങ്ങനെ: ആന്ധ്രയിൽനിന്ന് അരിവരും, തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വരും, മഹാരാഷ്ട്രയിൽനിന്ന് ഉള്ളിയും മുളകും വരും, കർണാടകയിൽനിന്ന് മീനും വരും, മലയാളി ഉൗണുകഴിക്കും. അരിക്കും പച്ചക്കറിക്കും ഉപ്പിനും മുളകിനുമൊക്കെ പിന്നാലെ മീനിെൻറ കാര്യത്തിലും കേരളം പരാശ്രയ സംസ്ഥാനമായിരിക്കുന്നു എന്ന് ചുരുക്കം.
നേരത്തേ, സംസ്ഥാനത്തിെൻറ പ്രധാന കയറ്റുമതി വരുമാനം മത്സ്യമേഖലയിൽനിന്നായിരുന്നുവെങ്കിൽ, ഇപ്പോൾ മലയാളി കഴിക്കുന്ന മീനിെൻറ പകുതിയും വരുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്നായി മാറിയിരിക്കുന്നു എന്നാണ് പഠന റിപ്പോർട്ട്. കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ പഠനത്തിലാണ് കേരളം മീനിെൻറ കാര്യത്തിലും സ്വയംപര്യാപ്തമല്ലാതായി എന്ന് വ്യക്തമായത്.
മറുനാടൻ മീൻ
മറുനാടൻ തൊഴിലാളികൾ വന്നിറങ്ങുന്നതുപോലെ കേരളത്തിലേക്ക് ദിവസവും മറുനാടൻ മീനും വന്നെത്തുകയാണ്.
പ്രതിദിനം ശരാശരി 2000 മുതൽ 2500 വരെ ടണാണ് സംസ്ഥാനത്തെ മത്സ്യ ഉപഭോഗം. ഇതിൽ സാധാരണ മാസങ്ങളിൽ 1000-1200 ടൺ മത്സ്യംവരെ ഇതര സംസ്ഥാനങ്ങളി നിന്നാണെത്തുന്നത്. സംസ്ഥാനത്തെ തീരക്കടലിൽ മീൻ കുറവ് കാണുന്ന ജനുവരി മുതൽ മാർച്ച് വരെ മാസങ്ങളിൽ ഇവിടെ വിറ്റഴിയുന്ന 60 ശതമാനം മത്സ്യവും പുറം സംസ്ഥാനങ്ങളിൽനിന്നാണ് വരുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കർണാടക, തമിഴ്‌നാട്, ഗോവ, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് മീൻ എത്തുന്നത്. 2035ഓടെ 50 ശതമാനം മത്സ്യവും ഇതര സംസ്ഥാനത്തുനിന്ന് എത്തേണ്ട സ്ഥിതിയിലേക്ക് കേരളമെത്തുമെന്നാണ് മുന്നറിയിപ്പ്.
കർണാടകയിൽനിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മീൻ വരുന്നത്. പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരുന്ന മൊത്തം മത്സ്യത്തിെൻറ 22 ശതമാനവും കർണാടകയിൽനിന്നാണ് ^പ്രതിദിനം ശരാശരി 153 ടൺ മത്സ്യം. തൊട്ടുപിന്നിലായി തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുമുണ്ട്.
കേരളീയരുടെ പ്രിയ മത്സ്യമായ മത്തിയാണ് അയൽ സംസ്ഥാനങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ എത്തുന്നത്. അതും തമിഴ്‌നാട് മത്തി. തമിഴ്‌നാട് കഴിഞ്ഞാൽ, കർണാടകയിൽനിന്നാണ് കൂടുതലായി മത്തി വരുന്നത്. അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന മത്സ്യത്തിെൻറ അളവ് ദിനംപ്രതി വർധിച്ചുവരുന്നുമുണ്ട്.
തൽക്കാലം ലാഭം; പക്ഷേ,
അയൽ സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ മീനെത്തുന്നത് സാധാരണക്കാർക്ക് തൽക്കാലം ലാഭമാണ്; വില കുറയും. പക്ഷേ, ദീർഘകാലാടിസ്ഥാനത്തിൽ ഇത് സംസ്ഥാനത്തിെൻറ സമ്പദ് രംഗത്തെയും തൊഴിൽ സാധ്യതകളെയും പ്രതികൂലമായി ബാധിക്കും.
ഇതര സംസ്ഥാനങ്ങളിൽനിന്ന്മീൻ വരവ് വർധിച്ചതോടെ മൽസ്യവില കുറഞ്ഞു എന്നതാണ് താൽക്കാലിക നേട്ടം. 2015നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കേരളത്തിൽ മത്സ്യവില 20 ശതമാനംവരെ കുറെഞ്ഞന്നാണ് കണക്ക്.
2014നെ അപേക്ഷിച്ച് 2015ൽ മത്സ്യവില 35 ശതമാനം വർധിച്ച സ്ഥാനത്തുനിന്നാണ് ഇൗകുറയൽ എന്നതാണ് പ്രത്യേകത. മത്തി, അയല, കൊഴുവ, ശീലാവ്, കിളിമീൻ എന്നിവയുടെ വില മൊത്തത്തിൽ 20.7 ശതമാനം കുറഞ്ഞു. അയലയുടെ വിലയിൽ 30.6 ശതമാനത്തിെൻറ കുറവാണുണ്ടായത്.
മത്സ്യവില ഗണ്യമായി കുറയുന്നത് മത്സ്യത്തൊഴിലാളികളെ സാരമായി ബാധിക്കും. പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് വില ലഭിക്കില്ലെന്ന് കാണുന്നതോടെ മത്സ്യത്തൊഴിലാളികൾ കടലിൽപോകാൻ മടിക്കും. ഇത് തൊഴിൽ രംഗത്തെ ബാധിക്കും. മാത്രമല്ല, ആഭ്യന്തര രംഗത്ത് വിറ്റഴിക്കപ്പെടുന്ന മത്സ്യത്തിൽ അധികവും ഇതര സംസ്ഥാനങ്ങളിൽനിന്നാകുന്നതോടെ കേരളത്തിെൻറ സമ്പത്ത് മത്സ്യവിലയുടെ രൂപത്തിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയും ചെയ്യും.
കേരളത്തിലെ വിപണികളിൽ ൈകമാറ്റം ചെയ്യപ്പെടേണ്ട പണമാണ് ഇങ്ങനെ ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് എന്നത് വാണിജ്യ രംഗത്തെയും ബാധിക്കും.
സർക്കാറിനുമുണ്ട് ബാധ്യത
കടലിൽനിന്നുള്ള മീൻ ലഭ്യതക്കുറവിൽ സർക്കാറിന് എന്ത് കാര്യമെന്ന് ചോദ്യമുയരാം. രണ്ട് വധത്തിലാണ് സർക്കാറിെൻറ ഇടപെടൽ വേണ്ടത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം.
നൂറുകണക്കിന് കിലോമീറ്റർ അകലെനിന്ന് കൊണ്ടുവരുന്ന മത്സ്യം കൂടുതൽ സമയം കേടുവരാതെ സൂക്ഷിക്കുന്നതിനായി മാരകമായ രാസപദാർഥങ്ങളാണ്ഉപയോഗിക്കുന്നത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ, ദോഷകരമായ രാസവസ്തുക്കൾ പ്രയോഗിച്ചിട്ടുണ്ടോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.