വിമാനങ്ങളുടെ തകരാർ: ആഭ്യന്തര യാത്രക്ക് നിരക്കുകൂടി
text_fieldsനെടുമ്പാശ്ശേരി: വിമാനങ്ങളുടെ തകരാർമൂലം ഇൻഡിഗോയും ഗോ എയറും സർവിസുകൾ പുനഃക്രമീകരിച്ചതോടെ നിരക്കുകളും കൂടി. ഇരുകമ്പനിയും ഉപയോഗിച്ചിരുന്ന എ 320 വിമാനങ്ങൾ തുടർച്ചയായി തകരാറിലാകുന്നതിനെ തുടർന്ന് സുരക്ഷകാരണങ്ങളാൽ പറക്കാനുപയോഗിക്കുന്നത് വിലക്കിയതാണ് പ്രശ്നം സൃഷ്ടിച്ചത്. അതിനാൽ ബദൽ സംവിധാനമേർപ്പെടുത്തിയതിനുൾപ്പെടെ കനത്ത സാമ്പത്തിക ബാധ്യത ഇരുവിമാനക്കമ്പനിക്കുമുണ്ടായി. ഇതോടെ ഇവർ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ പരിമിതപ്പെടുത്തുകയായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര സർവിസ് നടത്തുന്ന കമ്പനിയാണ് ഇൻഡിഗോ. എ 320 ഇനത്തിൽെപട്ട 31 വിമാനമാണ് ഇൻഡിഗോക്ക് ഉള്ളത്. ഇതിൽ എെട്ടണ്ണത്തിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതുമൂലം ഏതാണ്ട് നാനൂറിലേറെ സർവിസാണ് റദ്ദാക്കപ്പെടുന്നത്. തകരാർ പരിഹരിച്ച് വിമാനം സർവിസിന് ഉപയോഗിക്കാൻ രണ്ടുമാസമെങ്കിലുമെടുക്കും. അതുവരെ നിരക്ക് വർധന തുടരുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.