കോർപ്പറേറ്റ് ലോകത്തും മീ ടു; ആരൊക്കെ തെറിക്കും ?
text_fieldsഇന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു മീ ടുവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. നടി തനുശ്രീ ദത്തയാണ് വീണ്ടും സിനിമ ലോകത്ത് മീ ടുവിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ നിരവധി പേർ മീ ടുവുമായി രംഗത്തെത്തി. കോർപ്പറേറ്റ് ലോകത്താണ് ഇപ്പോൾ മീ ടു ചർച്ച ചൂടുപിടിക്കുന്നത്. ലൈംഗികാരോപണത്തെ തുടർന്ന് ഫ്ലിപ്കാർട്ട് സി.ഇ.ഒ ബിന്നി ബൻസാൽ രാജിവെച്ചതോടെയാണ് കോർപ്പറേറ്റ് ലോകത്തിലും മീ ടു സജീവമായത്.
തെൻറ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭച്ചിട്ടില്ലെന്നും ആരോപണവുമായി ബന്ധപ്പെട്ട് തെളിവുകളില്ലെന്നുമായിരുന്നു ബിന്നിയുടെ വാദം. എന്നാൽ, ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ഉടമസ്ഥരായ വാൾമാർട്ട്. മുമ്പ് യു.എസ് കോർപ്പറേറ്റ് ലോകത്ത് മീ ടു ആരോപണങ്ങൾ ഉയർന്നപ്പോൾ നിരവധി കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് സ്ഥാനം നഷ്ടമായത്. സമാന രീതിയിലേക്ക് തന്നെ ഇന്ത്യൻ ബിസിനസ് ലോകവും നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേ സമയം, വാൾമാർട്ടിെൻറ നടപടി ആശയകുഴപ്പം സൃഷ്ടിക്കുന്നതാണെന്നും വിമർശനമുയർന്നിട്ടുണ്ട്. പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയും ബിന്നിയും തമ്മിലുണ്ടായിരുന്നതെന്ന് വാർത്തകളുണ്ട്. കമ്പനിക്കകത്ത് ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം നടത്താമെന്നും ബിന്നി ബൻസാൽ സമ്മതിച്ചിട്ടുണ്ട്. ഇയൊരു സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് നീേങ്ങണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ഉയരുന്ന മറു ചോദ്യം. മീ ടു ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയിലെ പല കോർപ്പറേറ്റ് കമ്പനികളും അവരുടെ സ്ത്രീ സുരക്ഷാ നയം കൂടുതൽ ശക്തമാക്കിയിരുന്നു. ഇന്ത്യയിലും ഇൗ രീതിയിൽ തന്നെയാവും കോർപ്പേററ്റ് ലോകം മുന്നോട്ട് പോവുകയെന്ന സൂചനയാണ് വാൾമാർട്ട് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.