വമ്പൻ ഒാഫറുകളുമായി ഫ്ലിപ്കാർട്ടിൽ റിപബ്ലിക് ദിന വിൽപന
text_fieldsആഘോഷ ദിനങ്ങളിൽ മാർകറ്റുകളിൽ ആളുകൾ നിറയുന്നത് പണ്ടുമുതലേ കാണുന്ന പ്രതിഭാസമാണ്. എന്നാലിപ്പോൾ ഒാൺലൈൻ മാർകറ്റുകളാണ് ആഘോഷ ദിനങ്ങൾ മുതലെടുക്കുന്നത്. പതിവ് പോലെ ഫ്ലിപ്കാർട്ട് അടുത്ത ഫെസ്റ്റിവൽ സെയിലുമായി എത്തിയിരിക്കുന്നു. റിപബ്ലിക് ദിനത്തെയാണ് വമ്പൻ ഒാഫറുകളുമായി വരാൻ ഇന്ത്യൻ ഒാൺലൈൻ മാർകറ്റ് ഭീമൻമാർ പുതുതായി തിരഞ്ഞെടുത്തിരിക്കുന്നത്.
മുഖ്യ എതിരാളി ആമസോൺ അവരുടെ ഗ്രേറ്റ് ഇന്ത്യൻ സെയിലിെൻറ അടുത്ത എഡിഷൻ പ്രഖ്യാപിച്ച ഉടനെയാണ് ഫ്ലിപ്കാർട്ട് അവരുടെ ഒാഫർ സെയിലുമായി രംഗത്ത് വന്നത്. ജനുവരി 21ന് ആരംഭിച്ച് 23 നാണ് റിപബ്ലിക് ദിന വിൽപന ഫ്ലിപ്കാർട്ട് അവസാനിപ്പിക്കുക. ആമസോൺ 21 ന് തന്നെ ആരംഭിച്ച് 24ന് അവസാനിപ്പിക്കും.
ലാഭം കൊയ്യാൻ ഏറ്റവും മികച്ച മാർഗമായ സ്മാർട്ട്ഫോൺ വിപണിക്ക് തന്നെയാണ് ഇത്തവണയും ഫ്ലിപ്കാർട്ട് മുൻതൂക്കം നൽകിയിരിക്കുന്നത്. ടി.വിയും ലാപ്ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഒാഫർ വിലയിൽ വിൽകും.
ഒാഫറുകൾ
ഗൂഗിളിെൻറ പിക്സൽ 2 എക്സൽ സ്മാർട്ട് ഫോൺ 48999 രൂപക്ക് വാങ്ങാം. എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10000 രൂപയുടെ ഡിസ്കൗണ്ടുമുണ്ട്. സാംസങ് ഗാലക്സി എസ് 7, 26990 രുപ, ഷവോമിയുടെ ഫ്ലാഗ്ഷിപ്പായ എം.െഎ മിക്സിന് 3000 രുപയുടെ എക്സേഞ്ച് ഡിസ്കൗണ്ട് ഉണ്ട്. 29999 രൂപയാണ് ഫോണിെൻറ വില. ഹുആവേയുടെ ഹോണർ 9 ലൈറ്റിനും ആകർഷകമായ ഒാഫറുണ്ട്. വരും ദിനങ്ങളിൽ അത് അറിയിക്കുമെന്ന് ഫ്ലിപ്കാർട്ട് പറഞ്ഞു.
സാംസങ്ങ് ഗാലക്സിയുടെ ഒാൺ നെക്സ്റ്റ് 64 ജി.ബി വാരിയൻറ് 17999 രൂപക്ക് പകരമായി 10999 രൂപക്ക് ലഭിക്കും . 10999 രൂപയുണ്ടായിരുന്ന 16 ജി.ബി വാരിയൻറിന് 9999 രുപയായി കുറഞ്ഞു. ഷവോമി റെഡ്മി നോട്ട് ഫോറിന് 10999, ലെനോവോയുടെ ഡ്യുവൽ കാമറാ ഫോണായ കെ8 പ്ലസിന് 8999, മോേട്ടായുടെ മികച്ച ഫോണുകളിലൊന്നായ ജി5 പ്ലസിന് 10999, സ്മാർട്രോൺ ടി ഫോണിന് 7999 എന്നിങ്ങനെയാണ് വില നിലവാരം. പാനസോണികിെൻറ ഇലഗ്വ എ3 11500 രുപയുണ്ടായിരുന്നതിന് 6499 രുപയായി കുറഞ്ഞു. ഇൻഫിനിക്സ് നോട്ട് 4 ന് 1000 രൂപ കുറഞ്ഞ് 7999 ആയി. മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ആകർഷകമായ ഒാഫറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.