അമീർ ഖാനെ ഒഴിവാക്കാൻ സ്നാപ്ഡീലിന് മേൽ ബി.ജെ.പി സമ്മർദ്ദം ചെലുത്തി
text_fieldsമുംബൈ: സ്നാപ്ഡീലിെൻറ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് അമീർ ഖാനെ മാറ്റാൻ ബി.ജെ.പി സമ്മർദ്ദം ചെലുത്തിയെന്ന് സദ്വി ഘോഷ്ല. ബി.ജെ.പിയുടെ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗത്തിൽ നിന്ന് രാജിവെച്ച വളണ്ടയിറാണ് സദ്വി ഘോഷ്ല. 2015 നവംബർ 23ന് അമീർ ഖാൻ നടത്തിയ പരമാർശങ്ങളുടെ പേരിലാണ് അദ്ദേഹത്തെ മാറ്റാൻ അണിയറയിൽ നീക്കം നടന്നത്. ഇതിന് ശേഷം സോഷ്യൽ മീഡിയയിൽ അമീർ ഖാനെ മാറ്റണമെന്ന് ആവശ്യമുന്നയിച്ച് ബി.ജെ.പി വ്യാപകമായി കാമ്പയിൻ സംഘടിപ്പിക്കുകയായിരുന്നു.
ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാൾ ഇന്ത്യയിലെ അസഹിഷ്ണതയെ കുറിച്ച് അമീർ ഖാൻ പരാമർശിച്ചിരുന്നു. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. ഇതിനെ തുടർന്ന് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗത്തിെൻറ നേതൃത്ത്വത്തിൽ അമീർ ഖാനെ സ്നാപ്ഡീലിെൻറ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം നടത്തുകയായിരുന്നു. 2016 ജനുവരിയിൽ അമീർ ഖാെൻറ കരാർ പുതിക്കി നൽകേണ്ടെന്ന് സ്നാപ്ഡീൽ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഘോഷ്ലയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. കോൺഗ്രസിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഇവർ ഉന്നയിക്കുന്നതെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.