നാല് ബാങ്കുകളുടെ ലയനം പരിഗണനയിൽ
text_fieldsന്യൂഡൽഹി: സ്റ്റേറ്റ് ബാങ്കിനു പിന്നാലെ നാലു പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ലയനം സർക്കാറിെൻറ പരിഗണനയിൽ. കനത്ത നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഒാഫ് ബറോഡ, െഎ.ഡി.ബി.െഎ ബാങ്ക്, ഒാറിയൻറൽ ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവ ലയിപ്പിച്ച് ഒന്നാക്കാനാണ് നീക്കം. ലയനം നടന്നാൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്കുശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായി ഇതു മാറും. സഞ്ചിത നഷ്ടം കുറക്കുന്നതിനുള്ള ഏകവഴി ലയനമാണെന്ന കാഴ്ചപ്പാടാണ് സർക്കാറിന്.
മാർച്ച് 31 വരെ നാലു ബാങ്കുകളുടെയും ആകെ നഷ്ടം 21,646 കോടി രൂപയാണ്. െഎ.ഡി.ബി.െഎയാണ് മുന്നിൽ -8238 കോടി. ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ് 5871 കോടി, സെൻട്രൽ ബാങ്ക് 5105 കോടി, ബാങ്ക് ഒാഫ് ബറോഡ 2431 കോടി എന്നിങ്ങനെയാണ് നഷ്ടക്കണക്ക്.
ലയനത്തിെൻറ മറവിൽ ആസ്തി വിറ്റഴിക്കാൻ ബാങ്കുകളെ അനുവദിക്കും. ശാഖകൾ പൂട്ടുന്നതടക്കം ചെലവുകുറക്കാനുള്ള പുതിയ മാർഗങ്ങൾ തുറന്നുകിട്ടും. പൊതുമേഖല സ്ഥാപനങ്ങളിലേക്ക് സർക്കാറിെൻറ മൂലധന നിേക്ഷപം കുറക്കാനും വഴിയൊരുങ്ങും. കിട്ടാക്കടത്തിെൻറ കണക്കുപുസ്തകം പുതുക്കാം. എസ്.ബി.ടി അടക്കം അഞ്ച് സ്റ്റേറ്റ് ബാങ്കുകളും മഹിള ബാങ്കും അടുത്തിടെയാണ് എസ്.ബി.െഎയിൽ ലയിപ്പിച്ചത്.
പൊതുമേഖല ബാങ്കുകളുടെ കുത്തഴിഞ്ഞ പ്രവർത്തനത്തിന് നിരന്തരം പഴികേൾക്കുേമ്പാൾതന്നെയാണ്, സർക്കാറിെൻറ അധികഭാരം കുറക്കാൻ പാകത്തിൽ ബാങ്ക്ലയന നടപടികൾ. നീരവ് മോദി ഉൾപ്പെട്ട പഞ്ചാബ് നാഷനൽ ബാങ്ക് ക്രമക്കേട്, വിജയ് മല്യ ഉൾപ്പെട്ട എസ്.ബി.െഎയിലെയും മറ്റും വായ്പ കുടിശ്ശിക എന്നിവ പൊതുമേഖല ബാങ്കുകളുടെ നടത്തിപ്പിൽ സർക്കാറിെൻറ പിഴവിനും ഒത്തുകളിക്കും ഉദാഹരണമായി നിൽക്കുകയാണ്.
െഎ.സി.െഎ.സി.െഎ ബാങ്ക് ക്രമക്കേട് വിഷയത്തിലും സർക്കാർ ഒഴിഞ്ഞുമാറി നിൽക്കുകയാണ്. വഴിവിട്ട ബാങ്കിങ് രീതികൾ വഴി ബാങ്കുകളുടെ ത്രൈമാസ സഞ്ചിത നഷ്ടം 60,000 കോടിയാണെന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.