Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യൻ വിപണിയെ...

ഇന്ത്യൻ വിപണിയെ കൈയൊഴിഞ്ഞ്​ വിദേശനിക്ഷേപകർ; പിൻവലിച്ചത്​ 9,103 കോടി

text_fields
bookmark_border
share-marcket
cancel

കോവിഡ്​ 19 വൈറസ്​ ബാധ ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിസന്ധി സൃഷ്​ടിക്കുന്നു. വൈറസ്​ ബാധയും അതിന്​ പിന്നാലെ പ്രഖ ്യാപിച്ച ലോക്​ഡൗണും മൂലം വിദേശനിക്ഷേപകർ വൻ തോതിൽ വിപണിയിൽ നിന്ന്​ പണം പിൻവലിക്കുകയാണ്​. ഏപ്രിൽ 14 ന് സെബി (സെക ്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച്​ ബോർഡ് ഓഫ് ഇന്ത്യ) പുറത്ത് വിട്ട റിപ്പോർട്ടനുസരിച്ച് 9,103 കോടി രൂപയാണ് വിദേശ നിക ്ഷേപകർ ഏപ്രിൽ മാസത്തിൽ വിപണിയിൽ നിന്ന് പിൻവലിച്ചത്.

മാർച്ച്​ മാസത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനി ന്ന് 1.1 ലക്ഷം കോടി രൂപയും പിൻവലിച്ചിരുന്നു. ഇതേ തുടർന്ന്​ ഓഹരി വിപണിയിൽ വൻ ഇടിവും രേഖപ്പെടുത്തിയിരുന്നു. തുടർന ്നുള്ള ദിവസങ്ങളിൽ സർക്കാർ​ പാക്കേജുകളുടെ പ്രഖ്യാപനം ഇല്ലാതായതോടെ അടുത്ത ഘട്ടത്തിലും വൻ തോതിലാണ് വിദേശ നിക് ഷേപകർ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിച്ചത്​.​ വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നത്​ വരും ദിവസങ്ങളിൽ ഇന്ത് യൻ ഓഹരി വിപണിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന്​ സെബി ഏപ്രിൽ 12 ന് കേന്ദ്ര സർക്കാരിനയച്ച കത്തിൽ സൂചിപ്പിക്കുന്നു. വിപണിയെ വൻ തകർച്ചയിനിന്ന് രക്ഷപ്പെടുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് വ്യവസായികളുടെ കൂട്ടായ്മയായ സി.ഐ.ഐ രംഗത്ത്‌ വന്നിട്ടുണ്ട്

കോവിഡ് വ്യാപനം ആഗോള പ്രതിഭാസമാണ്​. അത്​ ഇന്ത്യൻ വിപണിയിൽ ആഘാത ഏൽപ്പിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന ആശ്വാസ വാക്ക്​ മാത്രമാണ് വ്യവസായികൾക്ക്​ കേന്ദ്രസർക്കാറിൽ നിന്ന്​ ലഭിച്ചത്. ആഗോള തലത്തിൽ ഓഹരി വിപണി തുടർച്ചയായ നഷ്ടം രേഖപ്പെടുത്തിയതാണ് നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നത്​. ഇത് കാരണം കൂടുതൽ നിക്ഷേപകരും ഇക്വിറ്റിയിൽനിന്ന് പിൻവലിഞ്ഞ്​ സ്വർണം, വജ്രം എന്നീ ലോഹങ്ങളിൽ നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു എന്നാണ് ഇന്ത്യ ബുൾസ് പുറത്ത് വിട്ട റിപ്പോർട്ട്​ സൂചിപ്പിക്കുന്നത്.

നിക്ഷേപം പിൻവലിച്ച വിദേശ നിക്ഷേപകർ വിപണിയിലേക്ക്​ മടങ്ങി വരാൻ കുറഞ്ഞത് എട്ട് മാസമെങ്കിലും എടുക്കും എന്നാണ് ദലാൽ സ്ട്രീറ്റ് വിദഗ്ധർ പറയുന്നത്. കോവിഡ് ബാധ എത്ര കാലം രാജ്യങ്ങളെ അലട്ടും എന്നാണ് നിലവിൽ ഭൂരിപക്ഷം സാമ്പത്തിക വിദഗധരും ഉറ്റു നോക്കുന്നത്​. ചെറുകിട-ഇടത്തരം മേഖലയിലെ വ്യവസായികൾ ഒരു വൻ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല എന്നാണ് അവരുടെ കൂട്ടായ്‌മകൾ സൂചിപ്പിക്കുന്നത്. വൻകിട വ്യവസായികൾ സമ്പദ്​ഘടനയുടെ പുതിയ രൂപം എങ്ങനെയായിരിക്കും എന്ന ആശങ്കയിലുമാണ്.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വൈറസ് ബാധയിൽ നിന്ന് മോചിതരായിട്ടില്ല എന്ന് മാത്രമല്ല, കൂടുതൽ സങ്കീർണമായ ഘട്ടത്തിലേക്ക്​ കടക്കും എന്നാണ് കരുതന്നത്. ഇത് കാരണം സമ്പദ്​ഘടനയുടെ തിരിച്ച് വരവ് എങ്ങനെയായിരിക്കും എന്ന വിശകലനങ്ങൾ വന്ന് തുടങ്ങിയിട്ടില്ല. പക്ഷെ ആഗോള സമ്പദ്​ഘടനയുടെ ഗതി പാടെ മാറും എന്നതിൽ ആർക്കും സംശയമില്ല എന്നാണ് ലോക ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക റിപ്പോർട്ട്​ പറയുന്നത്​. ഇത് ഇന്ത്യൻ വ്യവസായികളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഐ.എം.എഫ് ഇന്ത്യൻ വളർച്ച നിരക്ക് 1.9 ശതമാനമായി കുറച്ചിരുന്നു. മുമ്പ് 4 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു പ്രവചനം. ലോക ബാങ്ക് രണ്ട് ശതമാനം വളർച്ച നിരക്കാണ് പ്രവചിച്ചിരിക്കുന്നത്. വളർച്ച നിരക്ക് പൂജ്യമായിരിക്കും എന്നാണ് ബാർക്ലെസിൻെറ പ്രവചനം. ഏഷ്യൻ ഡെവലംപ്​മ​െൻറ്​ ബാങ്ക് മാത്രമാണ് 3.7 ശതമാനം വളർച്ച നിരക്ക് പ്രവചിച്ചത്​. മറ്റു സ്വകാര്യ ആഗോള റേറ്റിംഗ് ഏജൻസികളായ എസ് ആൻഡ് പി, മൂഡീസ് എന്നിവയും രണ്ട് ശതമാനം വളർച്ച നിരക്കാണ്​ പ്രവചിച്ചിട്ടുള്ളത്.

മെയ് മാസം പകുതിയോടെ ഇന്ത്യൻ സമ്പദ്​ഘടനയുടെ ഭാവി എന്തായിരിക്കും എന്ന് കൂടുതൽ വ്യക്തമാവുമെന്നാണ് വ്യവസായികൾ കരുതുന്നത്. കോവിഡാനാന്തര ഇന്ത്യൻ സമ്പദ്​ഘടനയുടെ തിരിച്ച് വരവ് സുലഭമായ പ്രക്രിയയായിരിക്കില്ല എന്നത്​ ഏറെക്കുറെ ഉറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsshare marketmalayalam newsFPIcovid 19
News Summary - FPI in indian share market-Kerala news
Next Story