Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബജറ്റ്​ തിരിച്ചടിച്ചു;...

ബജറ്റ്​ തിരിച്ചടിച്ചു; ഓഹരി വിപണിയിൽ നിന്ന്​ വിദേശനിക്ഷപകർ പിൻവലിച്ചത്​ 2000 കോടി

text_fields
bookmark_border
ബജറ്റ്​ തിരിച്ചടിച്ചു; ഓഹരി വിപണിയിൽ നിന്ന്​ വിദേശനിക്ഷപകർ പിൻവലിച്ചത്​ 2000 കോടി
cancel

മുംബൈ: കേന്ദ്രബജറ്റിൽ ഉയർന്ന വരുമാനമുള്ളവർക്ക്​ ഏർപ്പെടുത്തിയ അധിക സർചാർജ്​ ഇന്ത്യൻ ഓഹരി വിപണിക്ക്​ തിരിച് ചടിയാവുന്നു. തീരുമാനം മൂലം വിദേശനിക്ഷേപകർ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിപണിയിൽ നിന്ന്​ പിൻവലിച്ചത്​ 2000 കോടി രൂപ യാണ്​. വിദേശ പോർട്ടിഫോളിയോ നിക്ഷേപകരും വിദേശ ഇൻസ്​റ്റിറ്റ്യൂഷനൽ നിക്ഷേപകരുമാണ്​ വൻ തുക പിൻവലിച്ചത്​.

വ്യക്​തികൾക്ക്​ പുറമേ ട്രസ്​റ്റുകൾക്കും അധിക സർചാർജ്​ ബാധകമാണ്​. ഇതാണ്​ വിദേശ നിക്ഷേപകരെ വിപണിയിൽ നിന്ന്​ പിന്നോട്ട്​ വലിക്കുന്നത്​. ​അസോസിയേഷൻ ഓഫ്​ ​പേഴ്​സൺ എന്ന രീതിയിലാണ്​ ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ പണം ഇറക്കുന്നത്​. ഇത്തരക്കാർക്ക്​ കേന്ദ്രബജറ്റിൽ നിർമലാ സീതാരാമൻ പ്രഖ്യാപിച്ച സർചാർജ്​ ബാധകമാവും. ഇതോടെ ഇന്ത്യൻ വിപണിയിൽ പണമിറക്കാനുള്ള വിദേശ നിക്ഷേപകരുടെ താൽപര്യം കുറയുകയായിരുന്നു.

അതേസമയം, ഒരു കമ്പനി സ്ഥാപിച്ചാണ്​ ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ നിക്ഷേപം നടത്തുന്നതെങ്കിൽ അധിക സർചാർജ്​ ബാധകമാവില്ലെന്ന്​ സാമ്പത്തിക വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsNSEBSEindian share market
News Summary - FPIs withdraw over Rs 2,000 cr from equities in July-Business news
Next Story