കുതിച്ചുകയറി... കിതച്ചിറങ്ങുന്നു
text_fieldsമാസങ്ങളായി കുതിച്ചുയർന്ന ഇന്ധനവില താഴുന്നത് കിതച്ചുകിതച്ച്. സർക്കാറിന് ലഭിക്കുന്ന വിൽപനനികുതിയിൽ കുറവുവരുത്തിയതോടെ സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ കുറഞ്ഞിട്ടുണ്ട്. എന്നാൽ, മുൻ മാസങ്ങളിൽ ഒാരോ ദിവസവും മത്സരിച്ച് വില ഉയർത്തിയ എണ്ണക്കമ്പനികൾ ഇപ്പോൾ നാമമാത്ര കുറവാണ് വരുത്തുന്നത്.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടായ ഗണ്യമായ കുറവ് ഇന്ധനവിലയിൽ ഇനിയും പ്രകടമായിട്ടില്ല. ഇൗ വർഷം ജനുവരി ഒന്നിനും മേയ് 29നും ഇടയിൽ പെട്രോൾ ലിറ്ററിന് 8.67 രൂപയും ഡീസലിന് 10.18 രൂപയുമാണ് സംസ്ഥാനത്ത് കൂടിയത്. അതിനുശേഷം വില താഴ്ന്നുതുടങ്ങി. എന്നാൽ, കഴിഞ്ഞ 14 ദിവസത്തിനിടെ പെട്രോളിന് 1.91 രൂപയും ഡീസലിന് 1.42 രൂപയും മാത്രമാണ് കുറഞ്ഞത്. ഇൗ കാലയളവിൽ അസംസ്കൃത എണ്ണവില ബാരലിന് നാല് ഡോളറോളം താഴ്ന്നു.
എന്നാൽ, പേരിന് വില കുറച്ച് ഉപഭോക്താക്കളുടെ കണ്ണിൽ പൊടിയിടാനാണ് എണ്ണക്കമ്പനികളുടെ ശ്രമം. മേയ് 14 മുതൽ 29 വരെയുള്ള കാലയളവിൽ മാത്രം പെട്രോളിന് നാല് രൂപയോളവും ഡീസലിന് 3.62 രൂപയും വർധിപ്പിച്ചിരുന്നു. ചൊവ്വാഴ്ച പെട്രോളിന് 16 പൈസയും ഡീസലിന് 11 പൈസയും മാത്രമാണ് കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.