ഇന്ധനവില വർധന: സംസ്ഥാനങ്ങൾ നികുതി കുറക്കണമെന്ന് നീതി ആയോഗ്
text_fieldsന്യൂഡൽഹി: രാജ്യത്ത് റെക്കോർഡുകൾ ഭേദിച്ച് ഇന്ധനവില കുതിക്കുേമ്പാൾ സംസ്ഥാനങ്ങൾ നികുതി കുറക്കണമെന്ന ആവശ്യവുമായി നീതി ആയോഗ്. നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറാണ് സംസ്ഥാനങ്ങൾ നികുതി കുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. സംസ്ഥാനങ്ങൾക്ക് ഇന്ധനവില വർധനയിലുടെ കൂടുതൽ തുക നികുതിയായി ലഭിക്കുന്നുണ്ട്. ഇത് കുറക്കണമെന്നാണ് ആവശ്യം. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തുന്ന നികുതി 27 ശതമാനത്തിൽ താഴെയാക്കി നിർത്തണമെന്നും സംസ്ഥാനങ്ങൾക്ക് നീതി ആയോഗ് നിർദേശം നൽകി.
സാമ്പത്തികരംഗത്തെ നിലവിലെ സ്ഥിതി പരിശോധിച്ച ശേഷം കേന്ദ്രസർക്കാറും ഇന്ധന വില വർധനവിലുടെയുണ്ടാവുന്ന അധിക നികുതി വരുമാനം ഉപേക്ഷിക്കണമെന്നും നീതി ആയോഗ് ശിപാർശ ചെയ്യുന്നു. ഇന്ധന നികുതി കുറക്കുേമ്പാൾ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിൽപനയിലുടെ ധനസമാഹരണം നടത്താവുന്നതാണെന്നും നീതി ആയോഗ് വ്യക്തമാക്കുന്നു.
ഒരു രൂപ ഇന്ധനികുതി കുറച്ചാൽ ഏകദേശം 13,000 കോടി രൂപ കേന്ദ്രസർക്കാറിന് നഷ്ടം വരും. അതേ സമയം, ഇന്ധനവില കുറക്കുന്നതിനായി എണ്ണകമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇന്ധനവില വർധനവ് രൂക്ഷമായ സാഹചര്യത്തിൽ കേരള സർക്കാർ നികുതി കുറക്കാൻ തയാറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.