വിജയ് മല്യയെ നാട്ടിലെത്തിക്കുന്നതിന് തടസ്സമായി നിയമപ്രശ്നം; പരിഹരിക്കാൻ ശ്രമം നടക്കുന്നുവെന്ന്
text_fieldsലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ നാട്ടിലെത്തിക്കുന്നതിന് വീണ്ടും നിയമതടസ്സം. ഇത് നീക്കിയാൽ മാത്രമേ മല്യയെ തിരിച്ചെത്തിക്കാൻ കഴിയുെവന്ന് ബ്രിട്ടീഷ് ഹൈകമീഷനിലെ ഉദ്യോഗസ്ഥൻ എൻ.ഡി.ടി.വിയോട് പറഞ്ഞു. എന്നാൽ, ഇതിനെ കുറിച്ച് ഇപ്പോൾ കുടുതൽ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ വിജയ് മല്യ നൽകിയ അപ്പീൽ ഹരജി നിരസിച്ചിരുന്നു. എന്നാൽ, ഇതിന് ശേഷവും പരിഹരിക്കപ്പെടേണ്ട നിയമപ്രശ്നമുണ്ടെന്നാണ് ഹൈകമീഷൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. ഇത് എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നതെന്നാണ് വിവരം.
ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസിലാണ് മല്യക്കെതിരെ കേന്ദ്രസർക്കാർ നടപടി തുടങ്ങിയത്. സി.ബി.ഐയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും മല്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.